0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.8K

അവളുടെ ഉപ്പ ഭക്ഷണം കഴിക്കുന്നത് അവൾക്ക് കാണാലോ? അവളുടെ ഉപ്പയുടെ കൂടെ ഇരുന്ന് അവൾക്ക് ഭക്ഷണം കഴിക്കാലോ?"

"ശരി സാർ. ഞാൻ വരാം. "

ഉച്ചയ്ക്ക് ഇക്ക വന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

"എന്റെ ഇക്ക നിങ്ങൾക്ക് ഈ സെക്യുരിറ്റി ജോലി കളഞ്ഞു. ഒരു ഹോട്ടൽ തുടങ്ങു.. ഈ മോളുടെ മാന്ത്രിക കൈ മതി ആളുകൾ വരാൻ.. എന്താ രുചി കറികൾക്ക്.."

"എന്തിനാ സാറെ മോളെ വെറുതെ കളിയാക്കുന്നെ? "

"കളിയാക്കാനോ ഞാനോ? നല്ല കാര്യായി. ഞാൻ കാര്യമായിട്ട് പറഞ്ഞതാ."

"എന്നാ സാർ തന്നെ ഹോട്ടൽ തുടങ്ങു ഞാൻ വരാം. എന്ത് വേണമെങ്കിലും ഉണ്ടാക്കി തരാം. ശമ്പളം ഒന്നും തരേണ്ട. എനിക്ക് സമ്മതം ആണ്. "

"അതിന് മോളുടെ ഉപ്പ സമ്മതിക്കണ്ടേ.? മോളുടെ ഉപ്പ മോളെ എനിക്ക് തന്നാൽ.. ഞാൻ റെഡി അപ്പോൾ ഞാൻ ഹോട്ടൽ തുടങ്ങും."

"എന്നാ എന്റെ മോളെ സാറ് എടുത്തോ. അങ്ങനെ എങ്കിലും എന്റെ മോള് രക്ഷപെട്ടു കാണാലോ. "

"അതിന് എന്തിനാ എന്റെ ഉപ്പ എന്നെ തരുന്നത്?"

"അല്ലാതെ പിന്നെ ഹോട്ടൽ തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ.. എനിക്കൊന്നും വയ്യ.. എനിക്ക് എന്റെ ഉപ്പയുടെ അടുത്ത് പോണം.. അനിയത്തിയെ കാണണം . ചെറിയുമ്മയെ കാണണം എന്നൊക്കെ പറഞ്ഞു പോയാൽ. എന്റെ കച്ചോടം പൂട്ടൂലേ. എനിക്ക് തന്നാൽ പിന്നെ എന്റെ അല്ലേ. അപ്പോൾ പിന്നെ എന്നും എന്റടുത്തു കാണൂലെ . അപ്പോ എന്റെ കട പൂട്ടൂല്ലാലോ. "

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് അവരും ചിരിച്ചു.

കുറച്ചു കഴിഞ്ഞു

💬 Comments

View all comments