Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
ശല്യം ചെയ്യാൻ വരില്ല. മോള് പേടിക്കേണ്ട. ഇപ്പോൾ മോള് ഇവിടെ ഇരുന്ന് ടി വി കണ്ടോ. അല്ലെങ്കിൽ അകത്തു പോയി കിടന്നോ."
"എനിക്ക് അങ്ങനെ ഉറക്കം ഒന്നും പതിവില്ല. "
"പിന്നെ!! പിന്നെ ഈ സമയം മോൾ എന്താ ചെയ്യുന്നേ. ?"
"അത് !! എന്നെകൊണ്ട് ചെറിയുമ്മ ഓരോ ജോലി ചെയ്യിക്കും. നിലം തുടക്കാൻ പറയും. തൂണി നനക്കാൻ പറയും, വിറക് എടുത്തു വെക്കാൻ പറയും, പറമ്പിലെ പുല്ല് പറിപ്പിക്കും. അങ്ങനെ എന്തെങ്കിലും ചെയ്യിക്കും. "
"എന്നാൽ മോൾ ഇവിടെ അങ്ങനെ ഒന്നും ചെയ്യേണ്ട. മോൾക് ഇഷ്ട്ടം ഉള്ളത് മാത്രം ചെയ്താൽ മതി. മോളുടെ ഡ്രെസ്സ് എല്ലാം എവിടെയാ വെച്ചത്. ?"
"അത്! അകത്തു."
"എന്നാ വാ അത് എവിടെയാ വെക്കേണ്ടത് എന്ന് കാണിച്ചു തരാം" എന്ന് പറഞ്ഞു.
ഞാൻ എഴുനേറ്റ് അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു. അവിടെ നിലത്ത് ഒരു മൂലയിൽ ആണ് അവൾ ഡ്രെസ്സ് എല്ലാം വെച്ചത്. ഞാൻ അതെടുത്തു അവളുടെ കൈയിൽ കൊടുത്തു. എന്നിട്ട് ഷെൽഫ് തുറന്നു കാണിച്ചിട്ട് പറഞ്ഞു ഇതിൽ വെച്ചോ. നിലത്ത് വെക്കേണ്ട.."
"അത് സാറിന്റെ ഡ്രെസ്സ് വെക്കുന്ന സ്ഥലം അല്ലേ ഞാൻ എങ്ങനെയാ അവിടെ വെക്കുന്നത്. ഞാൻ അവിടെ നിലത്ത് തന്നെ വെച്ചോളാം."
"പറഞ്ഞാൽ അനുസരിക്കണം കേട്ടല്ലോ? അതിരിക്കട്ടെ!!! ... മോൾക്ക് ഡ്രെസ്സ് എല്ലാം ഇഷ്ട്ടം ആയോ?"
"ആയി . ഞാൻ കുറേ ആയി പുതിയത് ഉടുത്തിട്ട്. ഇതിനോടൊക്കെ ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത്... എനിക്ക് അറിയില്ല."
അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ചു..
💬 Comments
View all comments