0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

തല ചുറ്റി വീണു . ഉപ്പ ചെറിയുമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. വന്നപ്പോൾ ചെറിയുമ്മയും ഉപ്പയും വളരെ വലിയ സന്തോഷത്തിൽ ആയിരുന്നു.

അന്ന് ആണ് ഉപ്പ എനിക്ക് അവസാനമായി ഉമ്മ തന്ന ദിവസം. എനിക്ക് അപ്പോൾ ഏതാണ്ട് എട്ടോ ഒൻപതോ വയസ്സ് കാണും. അന്നുമുതൽ തന്നെ വീട്ടിലെ ഒരുവിധം ജോലിയൊക്കെ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. എന്ന് പറഞ്ഞാൽ ചെറിയുമ്മ എന്നെകൊണ്ട് ചെയ്യിപ്പിച്ചു.

എന്തെങ്കിലും ജോലി എന്നെ ഏൽപ്പിച്ചിട്ട് ചെറിയുമ്മ പറയും.

"മോള് കണ്ടതല്ലേ.. ചെറിയുമ്മ തല ചുറ്റി വീണത്?. ഇനി വീണാൽ ചെറിയുമ്മയെ അവിടെ കിടത്തും. സൂചി വെക്കും ചെറിയുമ്മയെ. ചെറിയുമ്മക്ക് സൂചി പേടിയാണ്. അതുകൊണ്ട് ചെറിയുമ്മയുടെ മോള് ഇത് ചെയ്യണേ"

അതുവരെ ഉപ്പ എന്ത് പലഹാരം കൊണ്ടു വന്നാലും എനിക്കാണ് തരാറുള്ളത്. അന്ന് ചെറിയുമ്മ തല ചുറ്റി വീണത്തിന് ശേഷം ഉപ്പ എന്ത് കൊണ്ട് വന്നാലും ചെറിയുമ്മക്ക് കൊടുക്കും.

ചെറിയുമ്മയുടെ വയറു ഓരോ ദിവസം കൂടും തോറും വീർത്തു വീർത്തു വന്നു. അതു എന്ത് കൊണ്ടാണെന്നു എനിക്ക് അപ്പോൾ മനസ്സിലായില്ല. ഒരു ദിവസം ഞാൻ നിലം തുടക്കുമ്പോൾ ആണ് ഉപ്പ വന്നത്.

അതു ചെറിയുമ്മയോട് ചോദിച്ച ഉപ്പയോട് ഉമ്മ പറഞ്ഞു.

" പിന്നെ ഈ വയറും വെച്ച് ഞാൻ ചെയ്യണോ? അവൾ ഇപ്പോൾ ചെറിയ കുട്ടിയൊന്നും അല്ല . മൂന്നോ നാലോ കൊല്ലം കഴിഞ്ഞാൽ കെട്ടിച്ചു വിടേണ്ടതാ. ഇപ്പോഴേ ഇതെല്ലാം ചെയ്തു പഠിച്ചെന്ന് വെച്ച് ഇവളുടെ വളയൊന്നും ഊരി പോകില്ല. ഇനി ഇവളുടെ ഉപ്പക്ക് അത്ര വിഷമം ആണെങ്കിൽ നിങ്ങൾ തന്നെ ചെയ്താട്ടെ "

💬 Comments

View all comments