0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചത്"

റിയാന പറഞ്ഞു തുടങ്ങി.

"എന്റെ കുട്ടികാലത്തു ഉമ്മ മരിച്ചു പോയതിന് ശേഷം . ഉപ്പയോട് എല്ലാവരും വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു എന്നാൽ ഉപ്പ അതിനു കൂട്ടാക്കിയില്ല.. എന്നാൽ ഒരു പെൺകുട്ടിയാണ് വളരുന്നത്. അവൾ ഒരു ഉമ്മയുടെ സ്നേഹവും പരിചരണവും ആവശ്യം ആണ് എന്ന് പറഞ്ഞു . ഉപ്പയെ നിർബന്ധിച്ചാണ് ചെറിയുമ്മയെ കല്യാണം കഴിപ്പിച്ചത്.

ആദ്യമൊക്കെ ചെറിയുമ്മ എന്നോട് വളരെ സ്നേഹത്തോടെയാ പെരുമാറിയത്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കിടന്നിരുന്നത്. ഒരു ദിവസം ചെറിയുമ്മ പറഞ്ഞു.

"ചെറിയുമ്മക്ക് പനി വരുന്ന പോലെ ഉണ്ട്. അതുകൊണ്ട് മോള് ഇന്ന് ചെറിയുമ്മയുടെ കൂടെ കിടക്കേണ്ട. മോൾക്കും പനിക്കും "

"അപ്പോൾ ഉപ്പയോ" ഞാൻ ചോദിച്ചു.

"അതോ !! ഉപ്പ ചെറിയുമ്മയുടെ കൂടെ കിടക്കും. ചെറിയുമ്മക്ക് രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ? അത് കൊണ്ട് മോള് അടുത്ത മുറിയിൽ കിടന്നാൽ മതി. " ചെറിയുമ്മ പറഞ്ഞു.

" അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഉപ്പയുടെയും ചെറിയുമ്മയുടെയും സംസാരവും ചിരിയും ആ രാത്രി മുഴുവൻ ഞാൻ കേട്ടു. ആദ്യമായി ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നപ്പോൾ ഞാൻ പേടിച്ചു വിറച്ചുപോയി. അന്നുമുതൽ എന്റെ കിടപ്പ് എന്നും തനിച്ചായി.

എന്നെ കൊണ്ട് ചെറിയുമ്മ ഓരോ ചെറിയ ചെറിയ ജോലികൾ ചെയ്യിക്കാൻ തുടങ്ങി. സ്നേഹത്തോടെ എന്നപോലെ ആണ് എന്നോട് ഓരോന്നും പറയാറ്.

ചെറുയമ്മയ്ക്ക് തല വേദന ആണ് കാല് വേദന ആണ് എന്നൊക്കെ പറയും. അങ്ങനെ ഞാൻ വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ഇതൊന്നും ഉപ്പ അറിഞ്ഞില്ല.

ഒരു ദിവസം ചെറിയുമ്മ

💬 Comments

View all comments