0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

എന്തിനാ കരയുന്നത് ചോദിച്ചത് കേട്ടില്ലേ? " ഞാൻ ചോദിച്ചു.

"ഞാൻ ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.. എനിക്ക് ഒന്നും തന്നില്ല.. എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. അതാ ഞാൻ മുഴുവനും കഴിച്ചത്." അവൾ പറഞ്ഞു.

ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"അതിന് ഇപ്പോൾ എന്തിനാ കരയുന്നത്.? ഇവിടെ ആരെങ്കിലും മോളെ വഴക്ക് പറഞ്ഞോ. അതിരിക്കട്ടെ!!!! ആരാ മോൾക് ഭക്ഷണം തരാഞ്ഞത്.? "

"ചെറിയുമ്മ " അവൾ പറഞ്ഞു.

"അത് എന്താ.?... അവർ എന്ത് കൊണ്ടാ മോൾക്ക് ഭക്ഷണം തരാത്തത് ?."

"ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട്.. "

"കല്യാണമോ!!!? ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു. "അത് എന്താ കല്യാണത്തിന് സമ്മതിക്കാത്തത്"

"അയാളെ എനിക്ക് ഇഷ്ട്ടം അല്ല. എന്റെ കൂട്ടുകാരിയുടെ ഉപ്പാപ്പയെ. കെട്ടാൻ എനിക്ക് വയ്യ. അയാൾ വൃത്തി കെട്ടവനാ. എനിക്ക് അയാളെ വേണ്ട." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

"അതിന് മോൾക്ക് അതിനു മാത്രം പ്രായം ആയോ? മോൾക് എത്ര വയസായി. " ഞാൻ ചോദിച്ചു.

"പതിനെട്ടു കഴിഞ്ഞു." അവൾ പറഞ്ഞു.

"മോള് എത്രവരെ പഠിച്ചു? "

"പത്തുവരെ "

"പിന്നെ എന്തേ പഠിക്കാഞ്ഞത് . "

"ചെറിയുമ്മ സമ്മതിച്ചില്ല."

"അത് എന്താ? "

"രണ്ടുപേരെ പഠിപ്പിക്കാൻ ഉപ്പക്ക് കഴിവില്ല എന്ന് പറഞ്ഞു. എന്നോട് പോകണ്ട എന്ന് പറഞ്ഞു."

"അതാരാ രണ്ടാമത്തെ ആള്?"

"അത് ചെറിയുമ്മയുടെ മോളാ. എന്റെ അനിയത്തി. "

"അപ്പൊ ഈ ചെറിയുമ്മയോ? "

"ഉപ്പയുടെ രണ്ടാമത്തെ ഭാര്യ "

"അപ്പൊ റിയാനയുടെ ഉമ്മയോ?"

അവൾ വീണ്ടും കരഞ്ഞു.

"എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി."

"ശരി

💬 Comments

View all comments