0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

നല്ല പേരാണല്ലോ? എന്നിട്ടാണോ പറയാൻ മടിച്ചത്. ശരി വല്ലതും കഴിച്ചിട്ടാണോ വന്നത്. ""

അവൾ അല്ല എന്ന് തലയാട്ടികൊണ്ട് കാണിച്ചു.

ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് പോയി . അവിടെ എനിക്ക് കഴിക്കാനായി വാങ്ങി വെച്ച ചപ്പാത്തി ചുടാക്കി എടുത്തു . ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് കറിയെടുത്തു ഒന്ന് ചൂടാക്കി. അത് രണ്ടും എടുത്തു മേശയിൽ കൊണ്ട് വെച്ചു.. ഞാൻ അവളെ വിളിച്ചു.

അവൾ വരാൻ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ അടുത്ത് പോയി നോക്കി എന്നിട്ട് പറഞ്ഞു.

" പോയി അത് കഴിക്കാനാണ് പറഞ്ഞത്. മനസ്സിലായോ? "

"എനിക്ക് വേണ്ട സാർ . "

അവൾ പറഞ്ഞു തീരുന്നത് മുൻപേ എന്നെ നോക്കി. എന്റെ മുഖഭാവം കണ്ടിട്ടാവണം പിന്നെ ഒന്നും മിണ്ടാതെ വന്നിരിന്നു. പിന്നെയും എന്നെ നോക്കി.

"മിണ്ടാതെ മുഴുവൻ കഴിച്ചോണം. ഞാൻ പറഞ്ഞില്ലെന്നു വേണ്ട" ഞാൻ പറഞ്ഞു.

അവൾ കഴിക്കാൻ തുടങ്ങി. ഞാൻ സോഫയിൽ പോയി ഇരുന്നു അവളെ നോക്കി. പിന്നെ അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞു. ആരോ വിളിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. അത് അവൾ ആയിരുന്നു. റിയാന

"സാർ... സാർ.. സാർ" അവൾ വിളിച്ചു.

"മ്.... എന്താ.. കഴിച്ചു കഴിഞ്ഞോ? ഞാൻ ചോദിച്ചു.

"കഴിഞ്ഞു... സാറ്.. കഴിച്ചായിരുന്നോ?" അവൾ ചോദിച്ചു.

"ഇപ്പോഴാണോ ചോദിക്കുന്നത്? സാരമില്ല.. എനിക്ക് ഒന്നും വേണ്ട.. മോള് അകത്തു പോയി കട്ടിലിൽ കിടന്നോ.. ഞാൻ ഇവിടെ കിടന്നോളാം " ഞാൻ പറഞ്ഞു.

അവൾ കരഞ്ഞു.

"എന്തിനാ കരയുന്നെ.. മോളെ ... നീ

💬 Comments

View all comments