0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ആരെയും വിശ്വാസം ഇല്ല. അതാ ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നത്. അവൾ അവിടെ അടുക്കളയിൽ അവിടെ എവിടെയെങ്കിലും എങ്കിലും കിടന്നോളും. ഞാൻ രാവിലെ വന്നോളാം."

ഹസ്സൻ പോയി . ഞാൻ സോഫയിൽ ഇരുന്നു . അവൾ കൈയിൽ ചെറിയ ഒരു തുണിക്കെട്ട് പിടിച്ചിരുന്നു. അവൾ അവിടെ തന്നെ നിന്നു. മുഖം വാടിയിരുന്നു. കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു. ഇരു കവിളിലും കണ്ണുനീർ ഒലിച്ചിറങ്ങിയ പാട് കാണാം ആകെ ക്ഷീണിച്ച ഭാവം.. കണ്ണിൽ കണ്മഷി എഴുതിയിട്ടില്ല, കാതിൽ കമ്മലുകളോ കഴുത്തിൽ മാലായോ ഇല്ല, ഒഴിഞ്ഞ കൈയും.

പുതിയതാണ് എന്ന് തോന്നിക്കാത്ത ഒരു ചൂരിദാർ ആണ് വേഷം. അതിന്റെ ഷാളുകൊണ്ട് തല മുടി മറക്കിയിട്ടുണ്ട്. തനിനാടൻ മലയാളി പെൺകുട്ടിയുടെ മുഖം, കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത ശ്രീത്വം. ഒരുപാട് വെളുത്തതോ എന്നാൽ ഇരുണ്ടതോ അല്ലാത്ത നിറം, നല്ല ഒതുങ്ങിയ ശരീരം പ്രകൃതം, ഇതിൽ കൂടുതൽ അവളെ വർണ്ണിക്കാൻ ഞാൻ ഒരു കവിയല്ലാതായിപ്പോയി.

ഞാൻ ചോദിച്ചു.

" എന്താ മോളുടെ പേര്.? "

അവൾ മിണ്ടിയില്ല. മിണ്ടാതെ മുഖം കുനിച്ചു തന്നെ നിന്നു. ഞാൻ എഴുനേറ്റ് അവളുടെ കൈയിൽ പിടിച്ചു അവിടെ ഇരുത്താൻ ശ്രമിച്ചു.. അവൾ ഞെട്ടി പിറകോട്ടു മാറി. ഞാൻ ദേഷ്യത്തിൽ എന്നപോലെ പറഞ്ഞു.

" ഇവിടെ വന്നിരിക്ക് "

"അവൾ അവിടെ തന്നെ നിന്നു"

ഞാൻ അവളെ നോക്കി. എന്നിട്ട് ഒന്നുകൂടി കടുപ്പിച്ചു പറഞ്ഞു.

"ഇവിടെ ഇരിക്കാനാണ് പറഞ്ഞത്."

അവൾ പേടിച്ചന്നപോലെ അവിടെ ഇരുന്നു. അതും സോഫയുടെ ഒരു മൂലയിൽ.

"ഇനി പറ!. എന്താ മോളുടെ പേര്.? "

"റിയാന"

"ആഹ്!

💬 Comments

View all comments