Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
അച്ചായൻ പറഞ്ഞ കഥ... അർജുന്റെ റിയ കുട്ടി .. നിലാവ് പോലെ വന്നവൾ 1
Achayan Paranjakadha Arjunte Riyakutty Nilavu pole Vannaval Part 1 | Author : Eakan
നിർത്താതെയുള്ള കാളിങ് ബെൽ കേട്ട് ഞാൻ വാതിൽ തുറന്നു. ആ ഫ്ലാറ്റിലെ സെക്യുരിറ്റി ഹസ്ൻ ആയിരുന്നു. കൂടെ ഒരു പെൺകുട്ടിയും. ഒരു പതിനാറു വയസ്സ് മാത്രമേ കണ്ടാൽ തോനുള്ളൂ. ഞാൻ അവരെ അകത്തേക്ക് കയറ്റി. ഇരിക്കാൻ പറഞ്ഞു.. ഹസ്സൻ അവിടെ ഇരുന്നു. ആ പെൺകുട്ടി അവിടെ ഇരുന്നു.
"സാറെ ഇത് എന്റെ മോളാ . സാർ ഇന്ന് ഒരു രാത്രി എന്റെ മോളെ ഇവിടെ താമസിപ്പിക്കണം. രാവിലെ ഞാൻ വന്നു കൊണ്ടുപോയിക്കോളാം. ഈ രാത്രിയിൽ ഇവളെ സുരക്ഷിതമായി നിർത്താൻ വേറെ സ്ഥലം ഇല്ല അതാ. " ഹസ്സൻ ദുഃഖത്തോടെ പറഞ്ഞു.
ഞാൻ ഫ്രിജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു ഹസ്സന്റെ കൈയിൽ കൊടുത്തു. ഞാൻ പറഞ്ഞു.
"ആദ്യം കുറച്ചു വെള്ളം കുടിക്ക്. മനസ്സും ശരീരവും ഒന്ന് തണുക്കട്ടെ"
"ഈ വെള്ളം കുടിച്ചാലൊന്നും എനിക്ക് തണുപ്പ് കിട്ടില്ല സാറെ. എന്റെ മോളെ ജീവിതം സുരക്ഷിതമായാലേ എന്റെ ഉള്ളിലെ തീ അണയൂ. " ഹസ്സൻ പറഞ്ഞു.
ഹസ്സൻ കുറച്ചു വെള്ളം കുടിച്ചു. ബാക്കി മകൾക്ക് നേരെ നീട്ടി. അവൾ ആ കുപ്പി വാങ്ങി . തിരിഞ്ഞു നിന്നു കുടിച്ചു.
ഹസ്സൻ എഴുനേറ്റു എന്നിട്ട് പറഞ്ഞു.
"സാറെ എനിക്ക് വേഗം പോകണം. ഇല്ലെങ്കിൽ പ്രശ്നം ആണ് . എന്റെ മോളെ നോക്കിക്കോളണെ . എനിക്ക് വേറെ ആരെയും വിശ്വാസം ഇല്ല. അതാ ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നത്. അവൾ അവിടെ അടുക്കളയിൽ അവിടെ എവിടെയെങ്കിലും എങ്കിലും കിടന്നോളും. ഞാൻ രാവിലെ വന്നോളാം."
ഹസ്സൻ പോയി . ഞാൻ സോഫയിൽ ഇരുന്നു . അവൾ കൈയിൽ ചെറിയ ഒരു തുണിക്കെട്ട് പിടിച്ചിരുന്നു. അവൾ അവിടെ തന്നെ നിന്നു. മുഖം വാടിയിരുന്നു. കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു. ഇരു കവിളിലും കണ്ണുനീർ ഒലിച്ചിറങ്ങിയ പാട് കാണാം ആകെ ക്ഷീണിച്ച ഭാവം.. കണ്ണിൽ കണ്മഷി എഴുതിയിട്ടില്ല, കാതിൽ കമ്മലുകളോ കഴുത്തിൽ മാലായോ ഇല്ല, ഒഴിഞ്ഞ കൈയും.
പുതിയതാണ് എന്ന് തോന്നിക്കാത്ത ഒരു ചൂരിദാർ ആണ് വേഷം. അതിന്റെ ഷാളുകൊണ്ട് തല മുടി മറക്കിയിട്ടുണ്ട്. തനിനാടൻ മലയാളി പെൺകുട്ടിയുടെ മുഖം, കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത ശ്രീത്വം. ഒരുപാട്
💬 Comments
View all comments