0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco Read All Parts 1.1K

ചുരുണ്ടു കൂടുമായിരുന്നല്ലോ? അതല്ലേ ഇപ്പോൾ ഉറങ്ങിപ്പോയത്?. ഞാൻ കാരണം...."

അവൾ കരയാൻ തുടങ്ങി.

ഞാൻ ചിരിച്ചു.

"എടി മണ്ടിപെണ്ണേ...? "

"എന്തോ "

ഞാൻ വീണ്ടും ചിരിച്ചു.

"എന്റെ മോള് ശരിക്കും മണ്ടിയാണോ? എടി റിയകുട്ടി.. നീ കാരണം തന്നെയാ ഞാൻ ഇവിടെ കിടന്നു ഉറങ്ങിപ്പോയത്.. അത് പക്ഷെ ഇന്നലെ ഉറങ്ങാത്തത് കൊണ്ടല്ല. അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടില്ല. എന്റെ വയറും മനസ്സും നിറഞ്ഞു. അതാ ഞാൻ ഉറങ്ങിപ്പോയത്. കേട്ടോ... കേട്ടോന്ന്.?

"കേട്ടു " സന്തോഷത്തോടെ ആണ് റിയകുട്ടി പറഞ്ഞതെങ്കിലും ഒച്ച കുറവായിരുന്നു.

"എന്താ പറഞ്ഞത് ? ഞാൻ കേട്ടില്ല"

"കേട്ടൂന്ന് " അവൾ ഉച്ചത്തിൽ പറഞ്ഞു ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എന്റെ അടുത്ത് ഇരുത്തി. അവൾ യാതൊരു മടിയും ഇല്ലാതെ എന്റെ അടുത്ത് ഇരുന്നു.

ഞാൻ അവളുടെ രണ്ടു കവിളും തുടച്ചു. എന്നിട്ട് പറഞ്ഞു.

"ഇനി കരയരുത് ഒരിക്കലും. ഒരിക്കലും കരയില്ല എന്ന് ഉറപ്പിക്കണം. കേട്ടോ? പിന്നെ ഞാൻ എവിടെ കിടന്നാലും ഉറങ്ങും. എനിക്ക് ഉറങ്ങാൻ പ്രത്യേകിച്ച് കട്ടിലും കിടക്കയും വേണം എന്നില്ല.. അതിരിക്കട്ടെ!!! മോള് ഇന്നലെ എവിടെയാ കിടന്നത്. കട്ടിലിൽ കയറി കിടന്നോ അതോ???"

"അത് !!! ഞാൻ താഴെ.. തറയിൽ ".

"എടി പെണ്ണേ തറയിൽ കിടന്നാൽ വല്ല അസുഖവും പിടിക്കും. ടൈൽസിന്റെ മുകളിൽ കിടക്കുന്നത് നല്ലതല്ല."

"അതിന് ഞാൻ എന്റെ അമ്മയുടെ സാരി പുതച്ചിരുന്നു.."

"അപ്പൊ., പുതപ്പും എടുത്തില്ല അല്ലെ?. എന്നാ മോളുടെ ഇഷ്ട്ടം പോലെ ചെയ്യ്. എന്നിട്ട് ഒടുക്കം എന്തെങ്കിലും അസുഖം

💬 Comments

View all comments