Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
അച്ചായൻ പറഞ്ഞ കഥ... അർജുന്റെ റിയ കുട്ടി .. നിലാവ് പോലെ വന്നവൾ 3
Achayan Paranjakadha Arjunte Riyakutty Nilavu pole Vannaval Part 3 | Author : Eakan | Previous Part
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്..
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്..
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍...
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ്.......
അവൾ മധുരമായി പാടികൊണ്ടിരുന്നു ഞാൻ ആ പാട്ടിൽ ലയിച്ചിരുന്നു പോയി.
"അതേയ് !! ഈ ലോകത്ത് ഒന്നും അല്ലേ? "
അവൾ ചോദിച്ചു.
"കഴിഞ്ഞോ? "
"അപ്പോൾ ഞാൻ പാടിയത് ഒന്നും കേട്ടില്ലേ? "
"കേട്ടു. പക്ഷെ കേട്ടിട്ട് മതിയാകുന്നില്ല അതാ... ഒന്നുകൂടി പാട്. "
"അയ്യടാ!!!! ഇന്ന് ഇത്രയും മതി. ഇനി പിന്നെ. മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് ".
ഇക്ക ഫ്ലാറ്റിൽ നിന്ന് പോയത് മുതൽ തന്നെ റിയ കുട്ടി വളരെ സന്തോഷത്തിൽ ആയിരുന്നു. കാരണം എത്ര ദിവസം വേണമെങ്കിലും. എന്റെ കൂടെ താമസിക്കാൻ ഇക്ക സമ്മതിച്ചത് കൊണ്ട്. ഇനി ഒരിക്കലും ദുരിതം നിറഞ്ഞ പഴയ ജീവിതത്തിലേക്ക് പോകേണ്ടല്ലോ... അതുപോലെ ആലിയെ നിക്കാഹ് കഴിക്കേണ്ടല്ലോ അതൊക്കെ അവളെ കൂടുതൽ സന്തോഷിപ്പിച്ചു.
. അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞപ്പോൾ... അധികം മടികാണിക്കാതെ എനിക്ക് ആ മനോഹരമായ പാട്ട് അതിലും മനോഹരമായി പാടി തന്നു. അതാണ് ഇപ്പോൾ നടന്നത്.
"എന്നിട്ട് എന്റെ മോളെവിടെയാ പോകുന്നേ?" ഞാൻ അവളോട് ചോദിച്ചു.
"ഞാൻ ഉറങ്ങാൻ പോകുന്നു. "
ഇന്ന് നന്നായി ഉറങ്ങുമോ? അതോ ഓരോന്ന് ആലോചിച്ചു ഉറങ്ങാതിരിക്കുമോ?"
"ഇന്ന് ഉറങ്ങും .. നന്നായി ഉറങ്ങും. . ഇന്നെനിക്ക് നന്നായി ഉറങ്ങാൻ കഴിയും"
"എവിടെ കിടന്ന് ഉറങ്ങാൻ? അവിടെ തറയിലോ? അതോ കിടക്കയിലോ ?"
അവൾ താഴോട്ട് നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.
"അവിട! സാറിന്റെ കിടക്കയിൽ കിടന്ന് ഉറങ്ങാൻ ഉള്ള അർഹത എനിക്കില്ല സാർ. എന്നോട് അവിടെ കിടക്കാൻ പറയരുത്. ഞാൻ താഴെ കിടന്നോളാം "
"മോളെ
💬 Comments
View all comments