Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
"
ഇന്ന് നന്നായി ഉറങ്ങുമോ? അതോ ഓരോന്ന് ആലോചിച്ചു ഉറങ്ങാതിരിക്കുമോ?"
"ഇന്ന് ഉറങ്ങും .. നന്നായി ഉറങ്ങും. . ഇന്നെനിക്ക് നന്നായി ഉറങ്ങാൻ കഴിയും"
"എവിടെ കിടന്ന് ഉറങ്ങാൻ? അവിടെ തറയിലോ? അതോ കിടക്കയിലോ ?"
അവൾ താഴോട്ട് നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.
"അവിട! സാറിന്റെ കിടക്കയിൽ കിടന്ന് ഉറങ്ങാൻ ഉള്ള അർഹത എനിക്കില്ല സാർ. എന്നോട് അവിടെ കിടക്കാൻ പറയരുത്. ഞാൻ താഴെ കിടന്നോളാം "
"മോളെ നീ എന്തൊക്കെയ ഈ പറയുന്നേ? അർഹതയോ? എന്ത് അർഹതയാ നീ ഈ പറയുന്നത്. അത് കടയിൽ പറഞ്ഞു വാങ്ങിയ വെറും കിടക്കയാ... ഞാൻ വാങ്ങിയത്കൊണ്ട് എന്റെ അല്ലെങ്കിൽ വേറെ വല്ലവരുടേയും. അത്രയേ ഉള്ളൂ. എന്റെ മോളവിടെ കിടന്നോ. ഇല്ലെങ്കിൽ വല്ല അസുഖവും വരും "
" സാറിന് അത് വെറും കിടക്ക ആയിരിക്കും. എനിക്ക് അത് സാറ് കിടക്കുന്ന കിടക്കയാ. അതിൽ കിടക്കാൻ അർഹതയും അവകാശവും വേണം എനിക്ക് അതില്ല. സാറ് പറഞ്ഞില്ലേ സാറിനെ ഏട്ടാന്നോ ഇക്കാന്നോ വിളിക്കാൻ? . എനിക്ക് സാറ് അതിനേക്കാളും ഒരുപാട് മുകളിലാ . അതാ ഞാൻ .... "
അവൾ കരഞ്ഞു. ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചോദിച്ചു.
"ഈ പെണ്ണ് വീണ്ടും തുടങ്ങിയല്ലോ കരയാൻ ? മോളെ ഈ കരയുന്ന പരിപാടി നിർത്താൻ ഒരു വഴിയും ഇല്ലേ?"
"ഞാൻ സങ്കടം കൊണ്ട് കരഞ്ഞതല്ല.. ഒരുപാട് നാൾ ഞാൻ സങ്കടം കൊണ്ട് കരഞ്ഞിട്ടുണ്ട് എന്നാൽ ഇത് സന്തോഷം കൊണ്ടാ എന്നെ ഇങ്ങനെയും സ്നേഹിക്കാൻ ഒരാളുണ്ടല്ലോ എന്ന
💬 Comments
View all comments