0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

സന്തോഷം .."

"മതി മതി എവിടെ വേണമെങ്കിലും പോയി കിടന്നോ! ഞാൻ ഒന്നും പറയുന്നില്ല. പോരെ?"

ഞാൻ സോഫയിൽ കിടന്നു ഉറങ്ങി.

അവിടെ ഹസ്സന്റെ വീട്ടിൽ.

ആലിയും ഫൈസിയും പോയ ശേഷം. ഹസ്സൻ അവിടെ കിടന്ന ബെഞ്ചിൽ ഇരുന്നു.

"എന്ത് പറ്റി. ജോലിക്ക് പോകാൻ ഇറങ്ങിയിട്ട്.. ഇവിടെ ഇരുന്നു പോയത്? " സുബൈദ ചോദിച്ചു.

"എടി ഇത്രയും പ്രായം ഉള്ള ആൾക്ക് ഞാൻ എങ്ങനെയാടി എന്റെ മോളെ കെട്ടിച്ചു കൊടുക്കുന്നെ?

"നിങ്ങൾ എന്നെ കെട്ടിയപ്പം എത്രയായിരുന്നു നിങ്ങൾക്ക് പ്രായം. നാപ്പതോ അതോ അമ്പതോ? അതോ അമ്പതും കഴിഞ്ഞോ? കൂടാതെ എട്ടു വയസുള്ള ഒരു കൊച്ചും.

എനിക്ക് അന്ന് വയസ്സ് വെറും പതിനെട്ടു മാത്രം. അന്ന് നിങ്ങൾക്ക് തോന്നിയില്ലല്ലോ വെറും പതിനെട്ടു വയസുള്ള പെണ്ണിനെയാണ് കെട്ടുന്നത് എന്ന്. എന്നിട്ടിപ്പോ സ്വന്തം മോളുടെ കാര്യം വരുമ്പോൾ.. എന്നോട്

നിങ്ങളെ കെട്ടാൻ എന്റെ വീട്ടുകാർ പറഞ്ഞു ഞാൻ അനുസരിച്ചു. അതുപോലെ തന്നെ ഇതും. അത്രയേ ഉള്ളൂ."

"അതുപോലെ ആണോടി ഇത്. അന്നെനിക്ക് വേറെ ഭാര്യ ഒന്നും ഇല്ല. ഞാൻ ഒന്നേ കെട്ടിയിട്ടും ഉള്ളൂ .. ഇത് അങ്ങേരുടെ നാലാമത്തെ ഭാര്യയായി.. "

"അങ്ങേരുടെ കൈയിൽ പൂത്ത പണം ഉണ്ട്.. നിങ്ങളുടെ കൈയിൽ എന്തുണ്ടായിരുന്നു... നരച്ചു ഓട്ടവീണ രണ്ടു ഷഡ്ഢിയോ?. പണം ഉള്ളവൻ ഒന്നോ രണ്ടോ മൂന്നോ കെട്ടും. അതിനിപ്പം എന്താ. "

"എന്നാലും ഞാൻ അവളുടെ ഉപ്പ അല്ലേടി... ഞാൻ എങ്ങനെയാ അറിഞ്ഞുകൊണ്ട് ഇതിനൊക്കെ കൂട്ട്നിൽക്കുന്നേ... എങ്ങനെ ആടി ഞാൻ അവളെ പിടിച്ചു അയാൾക്ക് കൊടുക്കുന്നെ..? "

"നിങ്ങള് കൂട്ട് നിൽക്കേണ്ട..

💬 Comments

View all comments