0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

നിങ്ങൾ ഒന്നും അറിഞ്ഞിട്ടും ഇല്ല കണ്ടിട്ടും ഇല്ല എന്ന് കരുതിയാൽ മതി. നിക്കാഹിനു രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രം ഓളെ ഇങ്ങോട്ട് ഒന്ന് കൊണ്ടുവന്നാൽ മാത്രം മതി ബാക്കി ഞാൻ ഏറ്റു. ഇപ്പോഴേ കൊണ്ട് വന്നാൽ എല്ലാം അറിയുന്ന ഓള് പിന്നെ ഈ നിക്കാഹിനു സമ്മതിച്ചെന്ന് വരില്ല. ഈ നിക്കാഹ് കഴിഞ്ഞാൽ നിങ്ങൾക്ക് ഇങ്ങനെ കഷ്ട്ടപെടേണ്ടി വരില്ല . അതിരിക്കട്ടെ!!! നിങ്ങള് ഓളെ എവിടെയാ കൊണ്ടാക്കിയെ?.. ആരാ അവളുടെ കൂടെ കണ്ട ആള്. "

ഹസ്സൻ ഒന്നും മിണ്ടിയില്ല. ഹസ്സനു എന്ത് ചെയ്യണം എന്ന് മനസ്സിലാവാതെ അവിടെ തന്നെ ഇരുന്നു. സുബൈദ ഹസ്സന്റെ ചെവിയിൽ തലയണ മന്ത്രം ഓതികൊണ്ടേയിരുന്നു.

"ഉമ്മാ എനിക്ക് സ്കൂളിൽ പോകാൻ സമയം ആയി." സുഹാന എന്ന അഞ്ചാം ക്ലാസുകാരി ആണ് സുബൈദയെ വിളിച്ചത്.

സുബൈദ എഴുനേറ്റ് പോയി സുഹാനയെ ഒരുക്കി സ്കൂളിൽ അയച്ചു. അപ്പോഴും ഒന്നും മിണ്ടാതെ ഹസ്സൻ അവിടെ തന്നെ ഇരുന്നു. സുഹാന സ്കൂളിൽ പോയ ശേഷം സുബൈദ വന്നു ഹസ്സനോട് പറഞ്ഞു.

"ഇക്ക ഇങ്ങ് വന്നേ... ഞാൻ പറയട്ടെ " സുബൈദ ഹസ്സന്റെ കൈപിടിച്ച് അകത്തേക്ക് പോയി. വാതിൽ അടച്ചു കുട്ടിയിട്ടു. ഹസ്സനെ കട്ടിലിൽ ഇരുത്തി ഹസ്സന്റെ മടിയിൽ കയറി ഇരുന്നു.

എന്നിട്ട് ഹസ്സന്റെ മുഖം പിടിച്ചു ഉയർത്തി നോക്കി. ആ മുഖത്തു മുഴുവൻ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

"ഇക്കാ., ഇക്കാക്ക് പ്രായം കൂടിവരികയ ഇനി എത്രനാൾ ഇങ്ങനെ കഷ്ട്ടപെടാൻ സാധിക്കും. ഇപ്പോൾ ഇറങ്ങിപ്പോയ നമ്മുടെ മോൾക്ക് ഒൻപതു വയസ്സ് ആയെ ഉള്ളൂ. ഇനിയും എത്രകാലം കഴിയണം

💬 Comments

View all comments