0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

എനിക്ക് ഏട്ടന്റെ കൂടെ കഴിയണം.. " എന്നെ മനസ്സിലായത് കൊണ്ടോ അതോ...? അറിയില്ല. അവൾ എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്ക് സങ്കടം വന്നു . ഞാൻ വേഗം വേഷം മാറി . കുഞ്ഞുങ്ങളെ മാറോട് ചേർത്ത് എടുക്കുന്ന പോലെ അവളെ ഞാൻ എടുത്തു.

അവളുടെ രണ്ടുകാലുകളും എന്റെ അരയുടെ ഇരുവശത്തായി ഇട്ട് എന്റെ നെഞ്ചിൽ അവളെ കിടത്തി ഞാൻ വേഗം വാതിൽ പൂട്ടി താഴെ ഇറങ്ങി.

കൊണ്ടുപോയി കാറിൽ കിടത്തി . സ്പീഡിൽ കാറെടുത്തു അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി. അവിടെ എനിക്ക് പരിചയം ഉള്ള ഡോക്ടർ തന്നെ ഉണ്ടായിരുന്നു. അവർ അവളെ പരിശോധിച്ചു. എന്തോ ഒരു ഇഞ്ചക്ഷൻ കുത്തിവെച്ചു .

"അർജുൻ ആരാ ഇത്. നിനക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ?" ഡോക്ടർ ചോദിച്ചു.

"അതേ .. എന്താ പ്രശ്നം. എന്തെങ്കിലും.. സീരിയസ്... " ഞാൻ ചോദിച്ചു.

"ഏയ്‌!! അങ്ങനെ ഒന്നും ഇല്ല.. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ഇന്ന് ഫുഡ്‌ ഒന്നും കഴിച്ചില്ല എന്ന് തോന്നുന്നു. പിന്നെ ബി പി യും കുറവാണ്. നല്ല ക്ഷീണം കാണാൻ ഉണ്ട്. പനിക്ക് വേറെ കാരണം ഒന്നും കാണുന്നില്ല.

"ഇല്ല. ഇന്നലെ ശരിക്കും ആഹാരം ഒന്നും അവൾ കഴിച്ചില്ല.. അപ്പോൾ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? ഇവിടെ കിടത്തേണ്ടി വരുമോ?"

" അതിന്റെ ആവശ്യം ഇല്ല. പിന്നെ പനി മാറിയില്ലെങ്കിൽ നാളെ ഒന്ന് കൂടെ വരണം.. നമുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം. എന്തായാലും ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. ഇത്തിരി ക്ഷീണം മാറിക്കോട്ടെ . ഒരു മണിക്കൂർ കഴിഞ്ഞു പോകാം. ബാക്കി കാര്യങ്ങൾ ഒന്ന്

💬 Comments

View all comments