Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
പറയും എന്ന്" സുഹാന പറഞ്ഞു.
"ഈ പെണ്ണിന്റെ കാര്യം ... പോയിക്കോണം.... നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ?" സുബൈദ ചോദിച്ചു
"പഠിക്കാൻ ഇരുന്നേരം അല്ലേ ഉമ്മാ നിങ്ങള് മുറ്റം അടിക്കാൻ പറഞ്ഞത്. " സുഹാന പറഞ്ഞു
"അയ്യടാ!! എന്നിട്ട് മുറ്റം അടിച്ച ഒരാള്... പോടീ അപ്പുറത്താറ്റം." സുബൈദ സുഹാനയോട് പറഞ്ഞിട്ട് റിയാനയോട് പറഞ്ഞു.
മോള് കുറച്ചു നേരം വിശ്രമിച്ചോ. ചെറിയുമ്മ ഇപ്പൊ വരാം.
ചെറിയുമ്മയുടെ പ്രകടനത്തിൽ റിയകുട്ടിക്ക് സംശയം തോന്നി.. അറക്കും മുൻപ് വെള്ളം കൊടുക്കുന്ന ആടാണ് താൻ എന്ന് റിയ കുട്ടിക്ക് തോന്നാതിരുന്നില്ല.
"മോളെ വാ. ഉപ്പ ഇരുന്നു ചോറ് കഴിക്കാലോ? " സുബൈദ വിളിച്ചു പറഞ്ഞു.
"എടി ഇത്താത്തയെ വിളിച്ചിട്ട് വാ" സുബൈദ സുഹാനയോട് പറഞ്ഞു.
"ഇത്താത്ത ഉമ്മ വിളിക്കുന്നാ ചോറ് തിന്നാലോ വാ" സുഹാന വിളിച്ചു പറഞ്ഞു.
"ഈ പെണ്ണിന്റെ കാര്യം എപ്പോഴും തിന്നണം തിന്നണം എന്ന ഒരു ചിന്തയേ ഉള്ളൂ. " സുബൈദ സുഹാനയെകൊണ്ട് പറഞ്ഞു.
റിയാന വന്ന് ഇരുന്നു. അവൾ ഉപ്പയുടെ മുഖത്തു നോക്കി. ഉപ്പയുടെ മുഖത്തു ഒരു സന്തോഷവും കാണാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല ഒരു തരം നിരാശയും കണ്ടു.. എന്നാൽ അതൊന്നും സുബൈദ ശ്രദ്ധിച്ചില്ല. അങ്ങനെ അവർ ഭക്ഷണം കഴിച്ചു കിടന്നു..
റിയാനയെ അന്ന് സുബൈദ കട്ടിലിൽ കിടത്തി. എന്നാൽ അവളുടെ മനസ്സിൽ മുഴുവനും അവളുടെ ഏട്ടൻ ആയിരുന്നു.
ഏട്ടൻ എന്തെങ്കിലും കഴിച്ചു കാണുമോ? ഇല്ല ഒരു പക്ഷെ ഒന്നും കഴിച്ചു കാണില്ല. തനിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല. പാവം എന്നെ ഓർത്തു സങ്കടപെടുന്നുണ്ടാകും.
💬 Comments
View all comments