0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

അകത്തേക്ക് പോയി. റിയാന കിടന്ന മുറിയിലേക്കാണ് സുബൈദ റിയാനയെ കൂട്ടികൊണ്ട് പോയത്.. അത് വളരെ മനോഹരമായും വൃത്തിയായും വെച്ചിരിക്കുന്നു. സുഹാന കട്ടിലിലും റിയാന നിലത്തുമാണ് മുൻപ് കിടന്നിരുന്നത്. സുഹാന റിയാനയുടെ കൈയിൽ നിന്നും ബാഗു വാങ്ങി അവിടെ ഉള്ള മേശയിൽ വെച്ചു.

"മോള് ഇവിടെ ഇരിക്ക് . ചെറിയുമ്മ മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം." റിയാനയെ പിടിച്ചു കട്ടിലിൽ ഇരുത്തി സുബൈദ പറഞ്ഞു.

"ഇതിൽ എന്താ ഇത്താത്ത ഉള്ളത്. തിന്നാൻ ഉള്ളത് എന്തെങ്കിലും ആണോ? "

സുഹാന ചോദിച്ചു. ഒൻപതു വയസ്സേ ആയുള്ളൂ എങ്കിലും പത്തൊൻപതു വയസ്സിന്റെ ശരീരവും വെച്ച് കൊണ്ട് അവൾ ചോദിച്ചു. സുഹാനയ്ക്ക് എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം . സുബൈദയെ പോലെ തന്നെയാണ് സുഹാനയും.. കാണാനും ഒരുപോലെ.

"അല്ല മോളെ അത് ഇത്താത്തയുടെ ഡ്രെസ്സ് ആണ്. " റിയാന പറഞ്ഞു.

അതുകൊണ്ട് സുഹാന അത് തുറന്നു നോക്കിയില്ല.

അപ്പോഴേക്കും സുബൈദ ആട്ടിന്റെ പാലുമായി വന്നു. പറഞ്ഞു

"മോള് ഈ പാല് കുടിക്ക്. കുറച്ചു കഴിഞ്ഞു ചെറിയുമ്മ നല്ല നെയ്‌ച്ചോർ ഉണ്ടാക്കിത്തരാം"

"അപ്പൊ!! എനിക്കില്ലേ ഉമ്മാ പാല്. " സുഹാന ചോദിച്ചു.

"നീ കുറച്ചു നേരത്തെ കുടിച്ചില്ലേ?? അത് മതി.. നിന്നെക്കാളും കുറേ മൂത്തത ഇത്താത്ത എന്നാലും നിന്നെ കണ്ടാൽ തോന്നും നീയാണ് മൂത്തത് എന്ന്." സുബൈദ പറഞ്ഞു.

"അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ.. എന്നെ കണ്ട എല്ലാവരും പറയുന്നത് . ഞാൻ ഉമ്മയെ പോലെ ആണെന്ന.... ഇന്നാള് വല്ല്യ മൂത്തുമ്മ പറയുന്നത് കേട്ടല്ലോ... ഉമ്മയെ കെട്ടിക്കുമ്പോൾ പതിനെട്ടു വയസേ ഉള്ളു എന്നാലും കണ്ടാല് ഇരുപത്തെട്ട്

💬 Comments

View all comments