0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

ഇവിടെ നിന്നും ഇറങ്ങിയതും വീട്ടിൽ ചെന്ന് കയറിയതും. അവളുടെ ഒന്ന് രണ്ടു ഡ്രെസ്സ് ഇവിടെ വെച്ചിട്ടാണ് അവൾ വീട്ടിൽ പോയത്. അവൾ പോകുന്നതിന് മുൻപ് കുളിക്കാൻ കയറിയപ്പോൾ അഴിച്ചിട്ട ഡ്രസ്സ്‌. മുഴുവനും അതുപോലെ നനക്കാതെ കിടക്കയിൽ നിവർത്തി വെച്ചിട്ടാണ് അവൾ പോയത്. ഇത്രയും നാൾ അവളെ കെട്ടിപിടിച്ചു കിടന്നത് കൊണ്ട്. കിടക്കുമ്പോൾ എനിക്ക് അവളുടെ മണം കിട്ടാൻ വേണ്ടി. അതുപോലെ എന്റെ ബനിയനും എന്റെ പാന്റും ഞാൻ രാത്രിയിൽ ഉടുക്കുന്നത്. കോട്ടൺ പാന്റ് ആണ് ഞാൻ രാത്രിയിൽ ഉടുക്കാറ് അന്ന് ഞാൻ അഴിച്ചിട്ടത്. അതും എടുത്താണ് എന്റെ റിയകുട്ടി പോയത്..

റിയാനയെ കണ്ട ഉടനെ സുഹാന അവളുടെ അടുത്തേക്ക് ഓടി വന്നു. സുഹാന റിയാനയെ കെട്ടിപിടിച്ചു.

"ഇത്താത്ത.. ഇത്താത്ത എവിടെയാ പോയത്.... ഉപ്പയും.. ഉമ്മയും ഒന്നും പറഞ്ഞില്ല. ഇത്താത്ത പോയത് മുതൽ എന്നെക്കൊണ്ടാണ് ഉമ്മ ഈ മുറ്റം മുഴുവൻ തൂത്തു വാരിക്കുന്നത്. "

"ആണോ!! സാരമില്ല ഇനി ഇത്താത്ത എവിടേയും പോകില്ല . ഇനി ഇത്താത്ത ചെയ്‌തോളും. "

അവർ സംസാരിക്കുന്നത് കേട്ട് സുബൈദ പുറത്തേക്ക് വന്നു. സുബൈദ റിയാനയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.

"മോള് ചെറിയുമ്മയോട് ക്ഷമിക്ക്. ചെറിയുമ്മ ഒന്നും ഓർക്കാതെ എന്തൊക്കയോ ചെയ്യുകയും പറയുകയും ചെയ്തു പോയി. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.."

"ഞാനല്ലേ ചെറിയുമ്മയോട് സോറി പറയേണ്ടത്.. എന്നെ എന്ത് പറഞ്ഞാലും ചെയ്താലും ഞാൻ ചെറിയുമ്മയെ തള്ളിയിടാൻ പാടില്ലായിരുന്നു.. പക്ഷെ എന്റെ ഉമ്മയെ പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല അതാ ഞാൻ അന്ന് അങ്ങനെ. ചെറിയുമ്മ എന്നോട് ക്ഷമിക്ക് " റിയാന പറഞ്ഞു.

അവർ

💬 Comments

View all comments