Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
നോക്ക്"
"എനിക്ക് ഒരു സംശയവും ഇല്ല.. സംശയം ഉള്ളയാൾ തന്നെ അങ്ങ് തീർത്താൽ മതി. "
"അതെങ്ങനെയാ മോളെ ഞാൻ തീർക്കുന്നത്.. "
"ആവോ!!! എനിക്കറിയില്ല. പോയി അന്വേഷിച്ചു നോക്ക്. "
" ആരോട് ഇക്കയോടോ? അല്ലെ ചെറിയുമ്മയോടോ? "
"ചെറിയുമ്മയോട് ചോദിച്ചോ. ചിലപ്പോൾ അറിയാൻ പറ്റും .. അവർക്കായിരുന്നു എന്നെ കെട്ടിച്ചയക്കാൻ ധൃതി. "
"ചെറിയുമ്മ എങ്ങനെയാ കാണാൻ. ? "
"കണ്ടിട്ട് എന്തിനാ? ഉപ്പ മൊഴി ചൊല്ലിയിട്ടില്ല"
"കാണാൻ എന്തിനാ മൊഴി ചൊല്ലുന്നത്."
"കണ്ടാൽ ചിലപ്പോൾ കെട്ടാൻ തോന്നിയാലോ? "
"അത്രക്ക് സുന്ദരി ആണോ ഈ ചെറിയുമ്മ? "
"ആവോ!! എനിക്കറിയില്ല പോയി ഉപ്പയോട് ചോദിക്ക് ".
"അതിപ്പോ!! ഞാൻ എങ്ങനെയാ പെണ്ണേ ചോദിക്കുന്നത് .. ഇക്കാ നിങ്ങളെ കെട്യോൾ കാണാൻ എങ്ങനെയാ കൊള്ളാവോ എന്ന്?."
"ആണോ!! എന്നാലേ മോൻ ആ കാര്യം മറന്നു കള. "
"എന്നാലും എന്റെ മോള് പറ!! എങ്ങനെ ഉണ്ട് കാണാൻ..? "
"മിണ്ടാണ്ട് എഴുനേറ്റ് പോയിക്കോണം. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും എടുത്തു എറിയും. "
ഇത്തിരി കുശുമ്പ് ഉണ്ടോ ആവോ...? ഇല്ല എനിക്ക് തോന്നിയതാ.
ഇപ്പോൾ ഇക്കയെ കുറച്ചു റിയ കുട്ടി അധികം സംസാരിക്കാറില്ല.. എന്നോട് എന്തെങ്കിലും കുറുമ്പ് പറയും എന്നല്ലാതെ
ഇക്കയും എപ്പോഴും വരാറും ഇല്ല.
അങ്ങനെ കുറച്ചു ദിവസങ്ങൾക്കൊണ്ട് ഞാനും റിയ കുട്ടിയും വല്ലാതെ അടുത്തു. ഒരിക്കലും പിരിയാൻ കഴിയാത്ത വിധം. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇക്ക വന്നു അവളെ കൂട്ടികൊണ്ട് പോകുന്നത്. അത് ഏത് നേരവും പ്രതീക്ഷിച്ചതായിരുന്നു.
റിയ കുട്ടി സങ്കടത്തോടെ ആണ്
💬 Comments
View all comments