0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

പോയാലോ? "

" നല്ല ആളാ പറയുന്നേ! നടന്നത് തന്നെ. അത് മാത്രം അല്ല ഞാൻ വന്നാൽ എന്നെ എല്ലാവരും കാണില്ലേ.? "

"അത് ഞാൻ ഓർത്തില്ല. നമുക്ക് ഇന്ന് തന്നെ ഒരു പർദ്ദ വാങ്ങാം എന്താ. "

"അയ്യോ!!! അതെല്ല ഞാൻ പറഞ്ഞത്. ഏട്ടന്റെ കൂടെ എന്നെ കണ്ടാൽ എല്ലാവരും ചോദിക്കില്ലേ ഇതാരാണെന്നു?"

"അതിനെന്താ എന്റെ കെട്യോൾ ആണെന്ന് പറയാം.. അപ്പോൾ പ്രശ്നം തീർന്നില്ലേ? "

"ഇല്ലല്ലോ... അപ്പോൾ പ്രശ്നം തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ.. "

"എന്ത് പ്രശ്നം? "

"കെട്യോൾ ആരാ... എവിടെയാ... എന്താ.. എന്നൊക്കെ ചോദിക്കില്ലേ? അതും പോരാഞ്ഞു കെട്യോൾക്ക് വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കില്ലേ? "

"അതിനെന്താ!!! അതിനുള്ള പണിയിൽ ആണെന്ന് പറഞ്ഞാൽ പോരെ? . മാത്രമല്ല ആയാൽ പത്രത്തിൽ കൊടുക്കും എന്ന് പറയാം. പോരെ"

"ച്ചീ!!! ഇങ്ങനെ ഒരു വഷളൻ."

"എന്ത് വഷളൻ... അങ്ങനെ ചോദിക്കുന്നവർക്ക് ഇങ്ങനെ മറുപടി."

അവൾ അടുക്കളയിൽ എന്തൊക്കയോ ഉണ്ടാക്കുമ്പോൾ ഞാൻ അവളോട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ ഇരിക്കും.. ആദ്യമൊക്കെ എന്റെ മുന്നിൽ തട്ടം ഇട്ട് നടന്നവൾ . ഇപ്പോൾ ഷാൾ പോലും ഇടാറില്ല.

"ഇത്തിരിയോളം പോന്ന ഈ കുഞ്ഞി പെണ്ണിനെ എങ്ങനെയാടി കെട്ടിച്ചു കൊടുക്കാൻ തോന്നിയത് " ഞാൻ ചോദിച്ചു.

"അത് കേട്ട് അവൾ സ്വയം ഒന്ന് നോക്കി. ഏട്ടാ എന്റെ ഷാൾ ഒന്ന് കൊണ്ടതരാമോ? എന്നെ ഇങ്ങനെ കാണുമ്പോ ഏട്ടന് വേണ്ടാത്ത സംശയം പലതും തോന്നും " ..

"എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ... സംശയം ഉണ്ടെങ്കിൽ മോള് പോയി കണ്ണാടിയിൽ

💬 Comments

View all comments