0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

ബനിയൻ ഉടുത്തിരുന്ന ചൂരിദാറിന്റെ ടോപ്പിന്റെ ഉള്ളിൽ തിരുകി വെച്ചു. പിന്നെ ആരും കാണാതെ അതെടുത്തു ബാഗിൽ തന്നെ വെച്ചു.

അർജുനും അതുപോലെ ആയിരുന്നു. റിയകുട്ടിയെ ഓർത്ത് വെറുതെ കിടന്നതെല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല. ഇടക്ക് തന്റെ ഫോണിൽ ഉള്ള അവളുടെ ഫോട്ടോ നോക്കി ഇരിക്കും. അപ്പോൾ കണ്ണ് നിറയും.

പിറ്റേന്ന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. സുബൈദ റിയാനയെ കൂടുതൽ സ്നേഹിച്ചു.. അല്ലെങ്കിൽ അങ്ങനെ നടിച്ചു.

എന്നാൽ അതിന്റെ അടുത്ത ദിവസം ഏതാണ്ട് സന്ധ്യ കഴിഞ്ഞ സമയം. ഹസ്സൻ വീട്ടിൽ തന്നെ ഉണ്ട്. ഒരു കാറിന്റെ ശബ്‍ദം കേട്ട് അർജുൻ ആയിരിക്കും എന്ന് കരുതി പുറത്ത് വന്ന റിയാന കാണുന്നത് . ഫൈസിയെ ആണ് കൈയിൽ നിറയെ കവറുമായി തന്റെ വീട്ടിലേക്ക് കയറി വരുന്ന ഫൈസിയെ.

"ഹലോ പുതുമണവാട്ടി സുഖമാണോ? അന്ന് എന്നെ പറ്റിച്ചതാണല്ലേ കെട്ടിയോൻ ആണെന്ന് പറഞ്ഞു.? ഇതൊക്കെ ഉപ്പൂപ്പ തന്നതാ മണവാട്ടിക്ക് തരാൻ. കുറച്ചു സ്വർണ്ണവും ഡ്രെസ്സും ഒക്കെയാണ്. നിക്കാഹിനു ഇനി രണ്ടു ദിവസം മാത്രം അല്ലേ ഉള്ളൂ. ഉപ്പൂപ്പ വളരെ സന്തോഷത്തിൽ ആണ് എൺപതാം വയസ്സിൽ ഇതുപോലെ മൊഞ്ചുള്ള ഒരു മണവാട്ടിയെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യം അല്ലേ? അതും വെറും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ മണവാട്ടി."

റിയാന ആകെ ഇടിമിന്നൽ ഏറ്റത് പോലെ നിന്നു പോയി.

തുടരും.

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

അടുത്ത ഭാഗവും വേഗം തരാൻ ശ്രമിക്കാം.. ഈ കഥ ഇഷ്ട്ടം ആയ എല്ലാവർക്കും വേണ്ടി. ഒന്നോ രണ്ടോ പാർട്ടുകൂടി മാത്രം.

💬 Comments

View all comments