അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
പറഞ്ഞു എന്നുമാണ് അറിയാൻ സാധിച്ചത്.
പിന്നെ നേരെ അവളുടെ ചെറിയുമ്മയുടെ അടുത്തേക്ക് ആളെ അയച്ചു. അതും ആലിയുടെ ആളായി.. റിയാനയുടെ പേരിൽ സ്വത്ത് എഴുതിവെക്കാൻ അവളുടെ പേരിൽ ഉള്ള എല്ലാ രേഖകളും വേണം എന്ന് പറഞ്ഞു കൊണ്ട്.. എന്നാൽ ഈ കാര്യം ആരോടും പറയരുത് പറഞ്ഞാൽ ആരെങ്കിലും വഴി മറ്റു ഭാര്യമാരോ മക്കളോ അറിഞ്ഞാൽ ഒന്നും നടക്കില്ല. അതുകൊണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞു. എങ്കിലും സുബൈദ ആരോടെങ്കിലും പറയുമോ എന്ന പേടിയിൽ സുബൈദയുടെ പേരിലും എന്തൊക്കെയോ എഴുതാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. സുബൈദയെ കൊതിപ്പിച്ചു നിർത്തി.
രണ്ടുപേരുടേയും എല്ലാ രേഖകളും വാങ്ങി..
പിറ്റേന്ന് തന്നെ കല്യാണം രെജിസ്റ്റർ ചെയ്യാൻ വേണ്ട എല്ലാ കാര്യവും റാം വക്കീൽ ചെയ്തിരുന്നു. അന്ന് ഞങ്ങൾ പോയി കല്യാണം രെജിസ്റ്റർ ചെയ്തു. അതേ ഞാനാണ് റിയകുട്ടിയെ വിവാഹം ചെയ്തത്..
അന്ന് മുതൽ ഞാൻ പറഞ്ഞത് അനുസരിച്ചു റിയകുട്ടി അവളുടെ ഉപ്പയെ നിരീക്ഷിക്കാൻ തുടങ്ങി... അതോടെ കാര്യങ്ങൾ ഏകദേശം അവൾക്ക് മനസ്സിൽ ആയി.
അപ്പോൾ പിന്നെ എന്തിനാണ് അവളെ ഇക്ക വിളിക്കാൻ വന്നപ്പോൾ കൂടെ അയച്ചത് എന്ന് കരുതുന്നുണ്ടാവും അല്ലേ അത് ഇതിന് തന്നെ. രണ്ടെണ്ണം പൊട്ടിക്കാൻ. അതുമാത്രം അല്ല ഞാൻ റിയകുട്ടിയെ കെട്ടി ഇനി അയക്കില്ല ആരുടെ കൂടെയും എന്ന് പറയുന്നതിനേക്കാളും നല്ലത്. ഇങ്ങനെ അറിയുന്നതാണ് എന്ന് തോന്നി അതിനു വേണ്ട കാര്യങ്ങളും മുൻകൂട്ടി തയ്യാർ ആക്കിയിരുന്നു..
കൃത്യ സമയത്ത് ഉപയോഗിക്കാൻ റിയകുട്ടിയെകൊണ്ട്. C I സാറിനും മജിസ്‌ട്രെറ്റിനും നേരിട്ട് പരാതി കൊടുത്തിരുന്നു.. നമ്മുടെ റാം വക്കീലിന്റെ അച്ഛൻ ആണ് മജിസ്‌ട്രെറ്റ്. അതുകൊണ്ട് ഇക്ക അവളെ കൂട്ടികൊണ്ട് പോയ ഉടനെ പരാതി ഞാൻ മൂവ് ചെയ്തു.
അങ്ങനെ അന്ന് വൈകുന്നേരം. ഫൈസി നിങ്ങളുടെ വീട്ടിൽ വന്നു പോയ ശേഷം.
ഹസ്സൻ അകത്തു റൂമിൽ ഇരിക്കുകയായിരുന്നു..
"ഉപ്പാ ഇതിനാണോ ഉപ്പ എന്നെ അവിടുന്ന് കൂട്ടികൊണ്ട് വന്നത്... എല്ലാം അറിഞ്ഞോണ്ടാണോ എന്നെ അവിടുന്ന് കൂട്ടികൊണ്ട് വന്നത് " റിയകുട്ടി ചോദിച്ചു.
"അത് മോളെ ഞാൻ... ഉപ്പക്ക് വേറെ വഴിയില്ലാതായിപ്പോയി അതാണ് ഉപ്പ... മോള് ഉപ്പയോട് ക്ഷമിക്ക്... എന്നിട്ട് ഈ കല്യാണത്തിന് തയ്യാറാവ്.. " ഹസ്സൻ പറഞ്ഞു..
"നിങ്ങളെന്തിനാ ഇക്ക ഇവളോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നതു .. നാളെ കഴിഞ്ഞാൽ ഇവൾ അയാളുടെ ഭാര്യയായി സുഖിച്ചു കഴിയുമ്പോൾ മനസ്സിലാക്കിക്കൊള്ളും. എല്ലാം നല്ലതിന് വേണ്ടിയാണെന്ന്." സുബൈദ പറഞ്ഞു.
"പിന്നെ!! ചാക്കേണ്ടി വന്നാലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല.." എന്ന് പറഞ്ഞു റിയകുട്ടി വേഗം ഓടി റൂമിലേക്ക് പോയി അവിടെ സൂക്ഷിച്ചു വെച്ച ഫോൺ എടുത്തു എന്റെ നമ്പറിലേക്ക് വിളിച്ചു. എന്നിട്ട് വീഡിയോ ഓൺ ചെയ്തു അവിടെ ആരും കാണാത്ത രീതിയിൽ വെച്ചു.. അതൊക്കെ റിയകുട്ടി നേരത്തെ മനസ്സിലാക്കി വെച്ചിരുന്നു എവിടെ വെച്ചാൽ കൃത്യമായി എല്ലാം കിട്ടും എന്ന് അതുപോലെ ഫോൺ വെച്ചു..
പ്രതീക്ഷിച്ച പോലെ സുബൈദ റൂമിൽ വന്നു.. എന്നിട്ട് പറഞ്ഞു.
" മര്യാദക്ക് പറഞ്ഞത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്.. അല്ലെങ്കിൽ പച്ച വെള്ളം പോലും തരാതെ
💬 Comments
View all comments