0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 5[ഏകൻ]

Author : VaSco Read All Parts 1.2K

അല്ലേ ഉള്ളത്."

"ഇയ്യോ !! അതല്ല ഞാൻ ചോദിച്ചത് ഭക്ഷണം ഒന്നും കഴിച്ചില്ലേ എന്നാ..? "

"ഇല്ല. അതും കഴിച്ചില്ല.. ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ "

"എന്നാൽ എന്തെങ്കിലും കഴിച്ചു വേഗം ഉറങ്ങിക്കോ... നാളെ ഒരുപാട് പണി ഉള്ളതല്ലെ?"

" ഞാൻ ഉറങ്ങിക്കോളാം ..

ഇക്കയും മോളും ഉറങ്ങിയോ? "

"ഉറങ്ങി ഇക്കയും മോളും ഉറങ്ങി "

"ഇക്കയ്ക്ക് എപ്പോഴാ ബോധം വന്നത്? വന്നിട്ട് എന്തെങ്കിലും പറഞ്ഞോ? "

"ആ പറഞ്ഞു.. നാളെമുതൽ പുതിയ ഒരു പണിക്ക് പോകുകയാണെന്ന് പറഞ്ഞു.. "

"എവിടെയാണെന്ന് പറഞ്ഞില്ലേ? "

"ഇല്ല.. അതൊന്നും പറഞ്ഞില്ല.. "

"എന്നാൽ ശരി നാളെ കാണാം.. എന്റെ മൊഞ്ചത്തിയും ഉറങ്ങിക്കോ?"

പിറ്റേന്ന് രാവിലെ ആലിയും ഫൈസിയും ഒരുമിച്ചാണ് കടയിലേക്ക് പോയത്.

"ഉപ്പൂപ്പ ഇന്നുമുതൽ ഹസ്സൻ ഇക്ക നമ്മുടെ കൂടെ കാണും കടയിൽ . ഇന്ന് ഞാൻ വന്നു വിളിക്കുന്നത് വരെ ഉപ്പൂപ്പ കടയിൽ ഉണ്ടാകണം.. "

.

"ഏത് കടയിൽ ആണ് തുണികടയിലോ അതോ സ്വർണ്ണക്കടയിലോ ?"

"ഒപ്പൂപ്പ സ്വർണ്ണക്കടയിൽ ഇരുന്നാൽ മതി.. ഇന്ന് കുറച്ചു സ്റ്റോക്ക് വരാൻ ഉണ്ട്. അത് നോക്കണം. ഇക്കയെ തുണികടയിൽ ആക്കാം. അവിടെ നിന്ന് പഠിക്കട്ടെ.?"

"സൈയിൽസിൽ ആണോ ഹസ്സനെ നിർത്തുന്നത്? അവിടെ ഇപ്പോൾ തന്നെ ആളില്ലേ? "

"അങ്ങനെ ഒന്നും ഇല്ല. നമ്മുടെ ഒരാളായി അവിടെ നിക്കട്ടെ... പിന്നെ വേണ്ടത് പോലെ ചെയ്യാം.. "

"ഡാ മോനെ നിന്റെ ഉമ്മൂമ്മനെ നോക്കാൻ ഒരാളെ നിർത്തണം.. ഓൾക്ക് തീരെ വയ്യ.."

"അതിനുള്ള ആളെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്. നമുക്ക് നോക്കാം.

💬 Comments

View all comments