Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 5[ഏകൻ]
"
ഫൈസി ആലിയെ സ്വർണക്കടയിൽ ഇറക്കി തുണികടയിലേക്ക് പോയി.
അപ്പോഴേക്കും ഹസ്സൻ അവിടെ എത്തിയിരുന്നു..
"ആ ഇക്ക രാവിലെ എത്തിയോ..? "
"ഇപ്പോൾ എത്തിയെ ഉള്ളൂ. "
"ആ വാ ഇക്ക.. "
ഫൈസി അവിടെ വരുമ്പോഴേക്കും.. അവിടെയുള്ള സ്റ്റാഫുകൾ കട തുറക്കും. അവർ അകത്തേക്ക് കയറി. അവിടെയുള്ള ചെറിയൊരു ഓഫീസ് മുറിയിലേക്കാണ് അവർ പോയത്.
ഫൈസി അവിടെ ഇരുന്നു. എന്നിട്ട് ഹസ്സനോട് പറഞ്ഞു.
"ഇക്ക ഇരിക്ക്. നിങ്ങൾ ഇങ്ങനെ നിന്നാലോ? ."
"ഞാൻ ഇവിടെ എന്ത് ജോലിയാണ് ചെയ്യേണ്ടത് സാർ.? "
"എന്റെ ഇക്ക നിങ്ങൾ എന്നെ സാറേ എന്നൊന്നും വിളിക്കല്ലേ... ഫൈസി അത് മതി. ഇക്ക കുറച്ചു ദിവസം ഇവിടെ ഒരാളായി നിൽക്ക്.. അങ്ങനെ ഇന്നത് എന്നൊന്നില്ല .. ഞാൻ തരുന്നത് എന്തും ഏറ്റെടുക്കുന്ന ഒരാൾ.. ഇക്കാക്ക് അത് ബുദ്ധിമുട്ട് ആകുമോ?"
"ഇല്ല.. ഫൈസി പറയുന്നത് എന്തും ഞാൻ ചെയ്യാം.. "
"അങ്ങനെ ഒരാളെയാണ് എനിക്കും വേണ്ടത്. ഇതിന്റെ മുകളിലെത്തെ നില ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.. അവിടെ കൂടെ റെഡിയാക്കി കട കുറച്ചു കൂടെ വലുതാക്കണം.. അപ്പോൾ അവിടെയുള്ള പണി നോക്കണം. അപ്പോൾ അവിടേക്കുള്ള സ്റ്റോക്ക് എടുക്കാൻ ഇക്ക പോകേണ്ടിവരും. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം. എന്നോട് പറയാതെ എവിടെയും പോകരുത്.. ഇക്കയെ വിശ്വസിച്ചു ഞാൻ ഇതെല്ലാം ഇക്കയെ ഏൽപ്പിക്കുകയാ.
പിന്നെ തൊട്ടടുത്തു ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ആണ് എന്റെ പ്ലാൻ അത് മുഴുവനും ഇക്ക നോക്കണം.. ഇങ്ങനെ ഞാൻ പറയുന്നത് എന്തും ചെയ്യേണ്ടിവരും.."
"ഇതൊക്കെ ഞാൻ എങ്ങനെ..? "
ഇക്ക ഒന്നും
💬 Comments
View all comments