0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 5[ഏകൻ]

Author : VaSco Read All Parts 1.2K

പേടിക്കേണ്ട.. എല്ലാത്തിനും പണിക്കാരെ ആക്കിയിട്ടുണ്ട്.. അവർ കൃത്യമായി പണിയെടുക്കുന്നുണ്ടോ എന്ന് നോക്കണം.. അവർക്ക് വേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ എത്തിച്ചു കൊടുക്കണം. അത്രയൊക്കെയേ ഉള്ളൂ.. എല്ലാത്തിന്റെയും ഒരാളായി നിൽക്കണം.. തൊട്ടടുത്തു ഒരു കാന്റീൻ ഉണ്ട് എന്ത് വേണമെങ്കിലും അവിടെപ്പോയി കഴിച്ചോ.. മറ്റേത് ഒഴിച്ച്.. മനസ്സിലായോ?

"അയ്യോ! മനസ്സിലായി . ഞാൻ അങ്ങനെ കഴിക്കാറൊന്നും ഇല്ല.. അത് മോള് പോയത് കൊണ്ട്. "

"വല്ലപ്പോഴും കഴിച്ചോ.. ജോലി കഴിഞ്ഞിട്ട് മാത്രം .. പിന്നെ കമ്പനിക്ക്‌ ആളില്ലെങ്കിൽ എന്നെ വിളിച്ചോ.. സമയം ഉള്ളപ്പോൾ ഞാനും കൂടാം.. ".

"അങ്ങനെ നിർബന്ധം ഒന്നും ഇല്ല.. "

"വേറൊരു പ്രധാന കാര്യം ഉണ്ട്.. ഇക്കാക്ക് അറിയാലോ വീട്ടിൽ ഞാനും ഉപ്പൂപ്പയും ഉമ്മൂമ്മയും മാത്രമേ ഉള്ളൂ ... അതാണ് അന്ന് അങ്ങനെ ഒരു കാര്യം ആലോചിച്ചത്.. ഉമ്മൂമ്മയ്ക്ക് സുഖമില്ല. ഞാനും ഉപ്പൂപ്പയും വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഉമ്മൂമ്മ തനിച്ച..അപ്പോൾ അകത്തെ പണിക്കും. അകത്തെ പണി എന്ന് പറഞ്ഞാൽ അങ്ങനെ വലിയ പണിയൊന്നും കാണില്ല. ഒരു ഒന്നോ രണ്ടോ മണിക്കൂർ അത്രയേ കാണൂ പണി. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനും ഒരാളെ വേണം. ഇത്താക്ക് പരിചയം ഉള്ള ഒരാളെ വേണമെങ്കിൽ അടുക്കളയിൽ നിർത്താം . സുബൈദ ഇത്താക്ക് സമ്മതം ആണെങ്കിൽ ഇത്തക്ക്‌ വീട്ടിൽ നിൽക്കാൻ പറ്റുമോ ? ഇക്കാക്ക് അത് ബുദ്ധിമുട്ട് ആകുമോ ?

"എനിക്ക് എന്ത് ബുദ്ധിമുട്ട് . ഫൈസി തന്നെ ഓളോട് ചോദിച്ചു നോക്ക്.. ഓൾക്ക് സമ്മതം ആണെങ്കിൽ ഇന്ന് തന്നെ വേണമെങ്കിൽ കൂട്ടിക്കോ "

"എന്നാൽ ഇക്ക തന്നെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്.? എനിക്ക്

💬 Comments

View all comments