0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]

Author : VaSco Read All Parts 588

പറഞ്ഞു.

അങ്ങനെ ഞാൻ ആ കുടുംബത്തിലെ ഒരാൾ ആയി മാറി. എന്നാൽ ചിലർക്കെങ്കിലും അത് അത്ര രസിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ അതിന് ദിവസങ്ങളും മാസങ്ങളും എടുത്തു. ജോലിക്ക് കയറിട്ടു ഒരു മാസം ആയി . ആദ്യ ശമ്പളം കിട്ടിയന്നു എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. അക്കൗണ്ടിൽ ആണ് ശമ്പളം വന്നത് . ഞാൻ മുഴുവനും എടുത്തു ചേച്ചിയുടെ കൈയിൽ കൊടുത്തു.

ശമ്പളം കിട്ടിയന്നു.

"ചേച്ചി ചേച്ചി ഇങ്ങ് വന്നേ. " ഞാൻ വിളിച്ചു.

ചേച്ചി അടുക്കളയിൽ ആയിരുന്നു. അച്ചായനും അന്നമോളും അവിടെ തന്നെ ഉണ്ട്.

"എന്താടാ. ഇങ്ങനെ വിളിച്ചു കൂവുന്നത്. ഞാൻ വരുന്നു. " ചേച്ചി പറഞ്ഞു.

ചേച്ചി വന്നയുടനെ അച്ചായനെയും ചേച്ചിയേയും ഒരുമിച്ചു നിർത്തി .

"ചേച്ചി. കണ്ണടച്ചുകൊണ്ട് കൈ നീട്ട് " ഞാൻ ചേച്ചിയോട് പറഞ്ഞു.

"ഇവനെന്താ പറ്റിയെ അച്ചായാ. ഇവൻ എന്തൊക്കെയാ ഈ പറയുന്നേ?" ചേച്ചി ചോദിച്ചു.

"ചേച്ചി ഞാൻ പറഞ്ഞത് പോലെ ചെയ്‌ ആദ്യം. പിന്നെയാക്കാം ചോദ്യം. " ഞാൻ പറഞ്ഞു.

ചേച്ചി ഞാൻ പറഞ്ഞത് പോലെ നിന്നു. ഞാൻ ശമ്പളം മുഴുവനും ചേച്ചിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് ചേച്ചിയുടെ കാലിൽ തൊട്ടു.

"എന്താടാ ഇത്? " ചേച്ചി ചോദിച്ചു.

"എന്റെ ആദ്യ ശമ്പളം ആണ്. ഇത് എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ഞാൻ കരുതി അച്ചായന്റെ കൈയിൽ കൊടുക്കാം എന്ന്. പിന്നെ കരുതി എല്ലാവർക്കും എന്തെങ്കിലും വാങ്ങാം എന്ന്. എന്നാൽ എനിക്ക് തോന്നി ഇതാണ് ശരിയെന്ന്. ഇത് എന്റെ പുനർജ്ജന്മം ആണ്. അതിൽ എനിക്ക് അമ്മയും

💬 Comments

View all comments