0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 783

നിന്നും വന്നതാണ്. സ്കൂൾ ഡേയ്ക്ക് നിന്നെ ക്ഷണിക്കാൻ. "

പിന്നെ കുറച്ചു പ്രായം ഉള്ള ഒരു കന്യാസ്ത്രീയെ കാണിച്ചിട്ട് പറഞ്ഞു.

"മദർ ആണ് സ്കൂളിലെ പ്രിൻസിപ്പൽ. "

മദർ പറഞ്ഞു.

"മിസ്റ്റർ ബാലു ഞങ്ങളുടെ സ്കൂളിലേക്ക് വരണം. ബാലു ചെയ്ത വലിയൊരു കാര്യം അതിന് അനുമോദനം നടത്തുക. അതുവഴി മറ്റുള്ളവർക്ക് ഒരു മാതൃക കാണിച്ചു കൊടുക്കുക. അതിന് മിസ്റ്റർ ബാലു നിർബന്ധമായും സ്കൂളിൽ വരണം.. അതിന് ക്ഷണിക്കാൻ ആണ് ഞങ്ങൾ വന്നത്. "

"അയ്യോ!!! മദർ എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം. " ഞാൻ പറഞ്ഞു.

"അങ്ങനെ പറയരുത്. ഇത് ഞങ്ങൾ എല്ലാവരും ചേർന്നു എടുത്ത തീരുമാനം ആണ്. അതുകൊണ്ട് മിസ്റ്റർ ബാലു ഒരു കാരണവും പറഞ്ഞു വരാതിരിക്കരുത്. " മദർ പറഞ്ഞു.

ഞാൻ ചേച്ചിയെ നോക്കി. ചേച്ചി പറഞ്ഞു.

"ബാലു വരും മദർ. ഞാൻ കൊണ്ടുവന്നോളാം. "

അവർ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു പോയി. ഞാൻ അവിടെ തന്നെ നിന്നുപോയി.

"എന്റെ ചേച്ചി എന്ത് പണിയാണ് ഈ കാണിച്ചത്. ഞാനൊന്നും വരില്ല ചേച്ചി തനിയെ പോകേണ്ടി വരും.. എനിക്കൊന്നും വയ്യ. " ഞാൻ ചേച്ചിയോട് പറഞ്ഞു.

"എടാ ആ മദർ കുറച്ചു ദിവസം ആയി ഇതും പറഞ്ഞു വിളിക്കുന്നു. നീ പോകില്ല എന്ന് തോന്നിയത് കൊണ്ട് ഓരോ കാരണം പറഞ്ഞു ഒഴിയാൻ നോക്കിയതാ. ഇതിപ്പോ മദർ നേരിട്ട് വന്നു പറയുമ്പോ എങ്ങനെ ആണെടാ പറ്റില്ല എന്ന് പറയുന്നത്. പോരാത്തതിന് നമ്മുടെ അന്നമോള് പഠിക്കുന്ന സ്കൂൾ അല്ലേടാ. അപ്പൊ പിന്നെ പോയില്ലെങ്കിൽ അത് അന്ന മോൾക്കും മോശമല്ലേ...?

💬 Comments

View all comments