Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
തോന്നിയില്ല. നേരെ തിരുവനന്തപുരത്ത് തന്നെ വന്നു.. അന്ന് താമസിച്ച വീട്ടിൽ തന്നെ കിടന്നുറങ്ങി. പിറ്റേന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലും അവിടെയുള്ള കുതിര മാളികയിലും എല്ലാം കയറി. പിന്നെ മ്യൂസിയവും സൂവും കണ്ടു. വൈകുന്നേരം ശംഖ്‌മുഖത്തും പോയി അവിടെ കടലിൽ ഇറങ്ങി കുളിച്ചു. രാത്രിയിൽ തിരിച്ചു വീട്ടിലേക്ക് വന്നു .. ഈ മുഴുവൻ സമയവും ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്തത്. എന്റെ കൂടെ മുന്നിൽ എല്ലാവരും മാറി മാറി ഇരുന്നു. പണ്ട് മുതൽ പരിചയം ഉള്ള കൂട്ടുകാരിയെപോലെ ആണ് ശാലു എന്നോട് പെരുമാറിയത്. ആ യാത്രയ്ക്ക് ശേഷം ശാലു ഇടക്കൊക്കെ എന്നെ വിളിക്കാനും തുടങ്ങി..
അതുകഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് അന്നമോളുടെ പിറന്നാൾ വരുന്നത്. അന്ന് അന്നമോൾക്ക് ഞാൻ ഒരു വെള്ള ഫ്രോക് ആണ് സമ്മാനം ആയി വാങ്ങിയത്. വളരെ ചെറിയ പരിപാടി മാത്രം ആണ് ഉണ്ടായത്.
രാവിലെ ചേച്ചിയും അച്ചായനും മോളും പള്ളിയിലേക്ക് പോയി . അത് കഴിഞ്ഞു അടുത്തുള്ള അമ്പലത്തിലും.
അപ്പോഴേക്കും ഞാൻ മാർകറ്റിൽ പോയി ചേച്ചി പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി വന്നു.
അന്ന് വൈകുന്നേരം ആയിരുന്നു പരിപാടി . കേക്ക് മുറിക്കാൻ നേരം ചേച്ചി എന്നെ വിളിച്ചു. പറഞ്ഞു
"വാടാ .. നീ എന്താ മാറി നിൽക്കുന്നേ നീയും നിൽക്കൂ മോളുടെ കൂടെ".
ഞാൻ മോളുടെ കൂടെ നിന്നു മോള് കേക്ക് മുറിച്ചു. ചേച്ചിയുടെ വായിലും അച്ചായന്റെ വായിലും വെച്ച് കൊടുത്തു. അടുത്തത് എനിക്കും തന്നു. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
അതിന് ശേഷം ഞാൻ വാങ്ങിയ ഉടുപ്പ് മോൾക്ക് കൊടുത്തു. അവൾ
💬 Comments
View all comments