Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
കോർത്തു പിടിച്ചതും , ശാലു എന്റെ കക്ഷത്തിന്റെ അടിയിലൂടെ കൈയിട്ട് എന്നോട് ചേർന്നു നിന്നും എന്റെ തോളിൽ കൈയിട്ടും ഫോട്ടോ എടുക്കാൻ നിന്നു.
പിന്നെ വീണ്ടും നടന്നു ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. സത്യം പറഞ്ഞാൽ ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള സമയങ്ങളിൽ ആണ്.
പിന്നെ വിവേകാനന്ദ പാറയിൽ പോകാൻ ടിക്കറ്റ് എടുത്തു ലൈഫ് ജാക്കറ്റും ഇട്ട് ബോട്ടിൽ കയറി. അപ്പോഴും അന്ന മോളും നിത്യ മോളും എന്റെ കൂടെ തന്നെ ആയിരുന്നു.
ഞങ്ങൾ അങ്ങനെ അവിടെ എത്തി അവിടെ മുഴുവനും നടന്നു പിന്നെ എല്ലാവരും ഒരുമിച്ചു ഒരു സ്ഥലത്ത് പോയി ഇരുന്നു. ചേച്ചി എന്റെ ചുമലിൽ തല വെച്ചു ചാഞ്ഞു കിടന്നു.
"എന്താ ചേച്ചി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? " ഞാൻ ചോദിച്ചു.
"ഇല്ലെടാ കുറെ നടന്നില്ലേ ....കുറെ വെയിലും കൊണ്ടു.. അതിന്റെയാ... കുറച്ചു കഴിഞ്ഞാൽ മാറും.. "
എല്ലാവരും വെള്ളം എല്ലാം കുടിച്ചു. പിന്നെയും കുറേ ഫോട്ടോ എടുത്തു. തിരിച്ചു ഇക്കരയിൽ വന്നു. അവിടെ നിന്നു അസ്തമയം കാണുന്ന സ്ഥലത്തേക്ക് പോയി. അത് കഴിഞ്ഞു റൂമിൽ വന്നു ഒന്ന് ഫ്രഷ് ആയി . ചെറിയ ഒരു ഹോട്ടൽ കണ്ടുപിടിച്ചു അവിടെനിന്നും ദോശയും ഓംലറ്റും പൊറോട്ടയും എല്ലാം കഴിച്ചു. അതിനിടയിൽ അച്ചായനും ഹരിയും വെള്ളവും അടിച്ചിരുന്നു.
തിരിച്ചു റൂമിൽ എത്തി കിടന്നുറങ്ങി. രാവിലെ എഴുനേറ്റ് ഒന്നുകൂടെ ഉദയവും കണ്ടു ഉടനെ അവിടെ നിന്നും മടങ്ങി. നേരെ കോവളത്തു എത്തി. അവിടേയും ഒന്ന് കറങ്ങി കടലിൽ ഇറങ്ങി കുളിച്ചെങ്കിലും അവിടെ നിൽക്കാൻ
💬 Comments
View all comments