0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]

Author : VaSco Read All Parts 877

എനിക്കും അതാ ഇഷ്ട്ടം.അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടന്നാലോ ?. വാ നോക്കാം.

"ആരാടാ ഈ നേരത്ത് വിളിച്ചു കാറാണ്? ഞാൻ ഇവിടെ ഉണ്ട് അകത്തു. ആരായാലും കേറി വാ. ഒന്ന് ഉറങ്ങാനും വിടില്ല നാശങ്ങള്. "

അതേ അത് അങ്ങനെയാ. ഞാൻ തനിച്ചാണെങ്കിലും ആരെങ്കിലും ഒക്കെ കേറിവരും. ഒരുപാട് ഉണ്ട് കൂട്ട്കാരായി. ആണും പെണ്ണും യുവാക്കളും വൃദ്ധരും ഒക്കെ ആയി. ഇതിൽ ഇപ്പോൾ ആരാണാവോ.

"ആഹാ! നട്ടുച്ചക്ക് അടിച്ചു കിറുങ്ങി കിടന്ന് ഉറങ്ങുകയാ എന്റെ മോൻ.?"

"അടിച്ചു കിറുങ്ങി ഉറങ്ങുന്നത് നിന്റെ....... "

"ബാക്കി മുഴുവൻ പറ അച്ചായോ ... അച്ചായന്റെ നാവിന്ന് ഒരു തെറി കേട്ടിട്ട് എത്ര നാളായി. "

"അല്ല! ഇതാര് എന്റെ ഡാനി മോൻ ആയിരുന്നോ.?"

"പിന്നെ ആരാണെന്ന് വെച്ച ...? അല്ല! ഇതെന്താ ഈ പരിപാടി . ഈ സമയം കിടന്ന് ഉറങ്ങുന്നേ?. "

"അത് ഒന്നും ഇല്ലടാ. ഇന്നെന്തോ ഒരു സുഖം കിട്ടിയില്ല . "

"എന്ത് പറ്റി ഇന്ന് ഒരു സുഖകുറവ്. ? എന്തായാലും അച്ചായന് സുഖിക്കാൻ ഉള്ളത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്."

"ഏ! അപ്പൊ നീ തനിച്ചല്ലേ വന്നത്.?"

"തനിച്ചോ! കണക്കായി ഒരു പട തന്നെ ഉണ്ട് എന്റെ കൂടെ. അല്ല! അതിരിക്കട്ടെ എന്റെ കൂടെ ആരുണ്ടെന്ന മോൻ കരുതുന്നത്.? "

"അത് അവള് അന്ന് നിന്റെ കൂടെ വന്നില്ലേ അവള് തന്നെ ആ... ആ.. ആ.. "

"ആ... ആ... ആ... എന്ന് പറയേണ്ട! അവളും ഉണ്ട്. ചുമ്മാതല്ല അവള് ഓരോന്ന് പറയുന്നേ."

"എന്ത് പറഞ്ഞെന്ന

💬 Comments

View all comments