Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
ഇഷ്ട്ടം ആയത് കൊണ്ട് ഞാൻ ചെയ്യുന്നു. എന്ന് കരുതി നിന്റെ ചുമടും ഞാൻ താങ്ങണോ? കിരൺ ചോദിച്ചു .
"ഇഷ്ട്ടം ആണേൽ താങ്ങിക്കോ. എനിക്ക് പ്രശ്നം ഇല്ല. "ജെനി പറഞ്ഞു.
"അതേ! തങ്ങാൻ പറഞ്ഞാൽ ഞാൻ താങ്ങും. പിന്നെ ഇതൊരു വല്ലാത്ത താങ്ങായി പോയി 'കിരാ' എന്നും പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത്". കിരൺ പറഞ്ഞു.
"മതി .. നിർത്തു ... നിങ്ങൾ മാത്രം ഉള്ളപ്പോൾ താങ്ങുകയോ ? കിടത്തുകയോ എന്താ എന്ന് വെച്ചാൽ ആയിക്കോ . ഇപ്പോൾ ഒന്ന് നിർത്ത്". റോസ് ആണ് പറഞ്ഞത്.
"അതേ ഡാനി മോനെ ചൂടാക്കാൻ ഒന്നും കൊണ്ട് വന്നില്ലേ? ഉണ്ടെങ്കിൽ പൊട്ടിച്ചു ഒന്ന് ഒഴിച്ചേ ഒരു സന്തോഷത്തിനു " ഞാൻ പറഞ്ഞു.
"അതൊക്കെ ഉണ്ട് അച്ചായാ... ദേ ഇവന്റെ അപ്പൻ വിദേശത്തു നിന്ന് കൊണ്ട് വന്ന സ്കോച്ചു ഉൾപ്പെടെ എല്ലാം ഉണ്ട്." വില്ലിയെ ചൂണ്ടികാണിച്ചു ഡാനി പറഞ്ഞു.
"ഡാനി നീ അല്ലേ പറഞ്ഞത്. ഇവിടെ പറങ്കി മാങ്ങയും കഞ്ചാവും ഇട്ട് വാറ്റിയത് കിട്ടും എന്ന്". ജെയിംസ് ചോദിച്ചു.
"കിട്ടും എപ്പോഴും എല്ലാവർക്കും ഒന്നും അത് കിട്ടില്ല മോനേ. പക്ഷെ നമ്മുടെ അച്ചായൻ വിചാരിച്ചാൽ നടക്കും." ഡാനി പറഞ്ഞു.
"അത് വേണോ മോനേ ? അത് അടിച്ചാൽ മക്കളെ കൂമ്പ് വാടും. അത് തീയ്യാ തീ." ഞാൻ ചോദിച്ചു.
"അച്ചായാ.... ഒന്ന് ഒന്ന് മാത്രം ഒരു രസത്തിന് . ഒരുതവണ മാത്രം." ഡാനി പറഞ്ഞു.
"ആ ശരി നോക്കാം സമയം ഉണ്ടല്ലോ?." ഞാൻ പറഞ്ഞു.
"എന്നാ ഇപ്പോൾ ഓരോ പെഗ്ഗ് അടിക്കാം
💬 Comments
View all comments