അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
ഏട്ടാ ഇപ്പൊ തരാലോ.
"പെങ്ങൾക്ക് ഇഷ്ട്ടം ആയോ?
"എന്ത്?"
"അല്ല !!! കുറേ ആയി പെങ്ങള് കൊടുക്കാൻ ആഗ്രഹിച്ചത് മുഴുവനും കൊടുത്തിട്ടുണ്ട്. അത് "
"ആരാ ഏട്ടനോട് അവരെ അടിക്കാൻ പറഞ്ഞത്.... സാറാണോ?"
"അയ്യോ അല്ല! അപ്പൊ അവിടെ നടന്നത് ഒക്കെ കണ്ടപ്പോൾ എന്റെ കൈ തരിച്ചു അതാ ഞാൻ."
"എന്നോട് കള്ളം പറയേണ്ട. ആ ഫോൺ വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു."
"അതേ ഇതൊന്നും സാറിനോട് പോയി ചോദിക്കല്ലേ? എന്റെ ചെവിക്ക് പിടിക്കും സാറ്.... പെങ്ങള് ഇതൊന്നും അറിയരുത് എന്നാ സാറ് പറഞ്ഞത്...... പക്ഷെ ഈ ഒരു കടം വീട്ടുന്നത് പെങ്ങള് നേരിട്ട് കണ്ടില്ലെങ്കിൽ പിന്നെ എന്താ ഒരു സുഖം. അതാ ഞാൻ. .... വേറെ ഉണ്ടോ ഇതുപോലെ ഉള്ള കടം വീട്ടാൻ ... തിരിച്ചു പോകുന്നതിന് മുൻപേ വീട്ടമായിരുന്നു."
"ചിരിച്ചു കൊണ്ട് ഇല്ല ഇനി ഇതുപോലെ ഉള്ള കടം ഒന്നും ഇല്ല വീട്ടാൻ. ഇനി ഉള്ളത് ഞാൻ വീട്ടിക്കൊള്ളാം. ഏട്ടൻ വാ. വെള്ളം എടുത്ത് തരാം."
വെള്ളവും കുടിച്ചു ജീജോ പോയി . അപ്പോഴാണ് വീട്ടിൽ എത്തിയിട്ട് സാറിനെ വിളിക്കാൻ പറഞ്ഞ കാര്യം മായയ്ക്ക് ഓർമ്മ വന്നത്. അവൾ വേഗം പുതിയ ഫോൺ എടുത്ത് വിളിച്ചു.
മായ അവളുടെ സാറിനെ അതായത് ഉണ്ണികൃഷ്ണനെ വിളിച്ചതിന്നു ശേഷം അവളെ നോക്കി നിൽക്കുന്ന അവളുടെ ചേച്ചിയുടെ മുഖത്തു നോക്കി ചിരിച്ചു.
"എന്താ മോളെ... നല്ല സന്തോഷത്തിൽ ആണല്ലോ? നിന്റെ സാറിനെ കണ്ട സന്തോഷം ആണോ... അതോ.....? അവിടെ വെച്ച കവറിൽ നോക്കി .
"പോ ചേച്ചി.... എനിക്കൊന്നു ചിരിച്ചൂടെ.... പിന്നെ!!!! ചേച്ചി പറഞ്ഞതെല്ലാം ഉണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷം മറ്റൊന്ന "
"എന്താടി അത് ഇത്ര സന്തോഷം. ഞങ്ങളും കൂടെ അറിയട്ടെ. നിന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷം അല്ലേ? ഞങ്ങളും സന്തോഷിക്കട്ടെ?
"ചേച്ചി വാ... ഞാൻ പറയാം. ആ കവറുകൾ കൂടി ഇങ്ങ് എടുത്തോ?."
"എടി..... ഇതൊക്കെ.. നീ വാങ്ങിച്ചതാ?"
"അല്ല ചേച്ചി.... ഇതൊക്കെ സാർ വാങ്ങി തന്നതാ....... ചേച്ചി ഇന്ന് ഞാൻ വരുന്ന വഴിക്ക് ഒരു കാര്യം ഉണ്ടായി. അതും നമ്മുടെ കവലയിൽ."
" എന്ത് കാര്യം?" അവരുടെ സംഭാഷണം കേട്ട് അവിടെ വന്ന അവരുടെ അമ്മ ചോദിച്ചു.
മായ കവലയിൽ നടന്നതു മുഴുവനും പറഞ്ഞു. അവരുടെ മുഖത്തും സന്തോഷം ആയി.
"പിന്നെ!! ചേച്ചി.. സാർ പറഞ്ഞു . ഇപ്പോൾ വാങ്ങിയത് അല്ലാതെ മറ്റൊന്നും എടുക്കരുത് എന്ന്.... ഈ ഡ്രസ്സ് ഇട്ട് വേണം നമ്മൾ ഇവിടെ നിന്നും ഇറങ്ങാൻ."
"അപ്പോൾ ഇവിടെ ഉള്ളതോ.?" അമ്മ ചോദിച്ചു.
"എല്ലാം കത്തിച്ചു കളയണം.. ഒന്നും ഓർമ്മകൾ പോലും അവിടേക്ക് കൊണ്ട്പോകരുത് എന്നാ സാർ പറഞ്ഞത്."
"അല്ലെങ്കിലും.. ഇവിടെ
💬 Comments
View all comments