0%
Chapter 4

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco | Read All Parts | 👁 223 |

കുറേ ഉണ്ടായിട്ട്. ഇതൊക്കെ .. നമ്മൾ ആയിട്ടാ ഇട്ട് നടക്കുന്നേ."

മീര ആണ് പറഞ്ഞത്..

"അമ്മ വന്നേ!!! ഒരു സ്ഥലം വരെ പോകാൻ ഉണ്ട്." മായ പറഞ്ഞു.

"എവിടെയാടി നീ അമ്മയേയും കൂട്ടി പോകുന്നേ?"

"അതൊക്കെ ഉണ്ട്. ചേച്ചി ഈ ഡ്രസ്സ്‌ എടുത്തു നോക്ക് . .. ഇവിടെ ഉള്ളതെല്ലാം പുറത്ത് കൊണ്ടുപോയി കള ഞാൻ വന്നിട്ട് കത്തിക്കാം.... ആ തീയിൽ നടമ്മുടെ പഴയ ജീവിതം മുഴുവൻ കത്തിനശിക്കട്ടെ."

അതും പറഞ്ഞു മായ അമ്മയേയും കൂട്ടി പുറത്തേക്ക് നടന്നു. അവിടെ ചിലവീടുകളിൽനിന്ന് വാങ്ങിയ കടം തിരിച്ചു കൊടുത്തു. എല്ലാവരോടും യാത്ര പറഞ്ഞു... ചോദിച്ചവരോടല്ലാം... ഒരു ജോലി കിട്ടിയെന്നു... കുറെ ദൂരെ ആണെന്നും കമ്പനി വക താമസിക്കാൻ വീട് ഉണ്ടെന്നും പറഞ്ഞു.

കേട്ടവരെല്ലാം വിശ്വാസിക്കാൻ ആവാതെ അവളെ നോക്കി .

പിന്നെ വീടിന്റെ ഉടമസ്ഥനെ കാണാൻ പോയി.

" ചേട്ടാ .. ഇതാ നിങ്ങക്ക്... തരാൻ ബാക്കി ഉള്ള... വാടക പണം . "

അമ്മിണി ആണ് പറഞ്ഞത്.

"അയ്യോ ചേച്ചി... ചേച്ചിക്ക് അറിയാലോ അവന്മാരെ. അതാ ഞാൻ...... അല്ലാതെ നിങ്ങളെ അവിടുന്ന് ഇറക്കി വിട്ടിട്ട് ഞാൻ അവിടെ കേറി കിടക്കുമോ? ഇവിടെ വന്നു എന്നും ഭീഷണി ആണ് അതാ ഞാൻ."

"സാരമില്ല ചേട്ടാ.. എല്ലാം ഞങ്ങളുടെ കഷ്ട്ടകാലം. കുറച്ചു കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങും... മോൾക്ക് ഒരു ജോലി ശരിയായിട്ടുണ്ട്..... വീട്ടു സാധനങ്ങൾ ഒന്നും ഞങ്ങൾ കൊണ്ടുപോകുന്നില്ല. .. ശരി !!! ഞങ്ങൾ വരുന്നേ!!!! പോകാനുള്ള ഒരുക്കങ്ങൾ നോക്കണം."

"എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ ചേച്ചി."

അവർ തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും വീടിന്റെ ഒരു മൂലയിൽ കുറേ പഴയ ഡ്രെസ്സുകൾ കൂട്ടി ഇട്ടിട്ടുണ്ട്.

മായ എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ എടുത്തുകൊടുത്തു . എന്നിട്ട് പറഞ്ഞു..

"ഞാൻ ഒന്ന് കുളിക്കട്ടെ . ചേച്ചി ഡ്രസ്സ് മാറിക്കോ? അടിയിൽ ഇടാൻ ഉള്ളത് വരെ വാങ്ങിയിട്ടുണ്ട് എല്ലാവർക്കും. ഒന്ന് ഒന്ന് പോലും പഴയത് ഉണ്ടാവരുത്. എല്ലാം കത്തിക്കണം..."

മായ മാറാൻ ഉള്ളത് എടുത്തു കുളിക്കാൻ പോയി. കുളിച്ചു വരുമ്പോഴേക്കും എല്ലാവരും വേഷം മാറിയിരുന്നു.. വേഷം മാത്രം അല്ല മനസ്സും... എന്ത് വന്നാലും നേരിടാൻ ... എല്ലാം കണ്ടില്ല എന്ന് നടിക്കാൻ. ചുരുങ്ങിയ സമയംകൊണ്ട് അവർ തയ്യാർ ആയി ... അത്രയും അനുഭവിച്ചിരുന്നു അവർ.

എല്ലാവരും ഭക്ഷണം കഴിച്ചു. അവരുടെ ചില ഫയലുകൾ മാത്രം എടുത്ത് ആ വീടിനോടും ഓർമ്മകളോടും യാത്ര പറഞ്ഞു. എല്ലാം കത്തിച്ചു..

നമ്മുടെ പഴയ ജീവിതം ആണ് ഇവിടെ കത്തിയെരിയുന്നത്... ഇനി ആ നമ്മൾ ഇല്ല . ഇനി പുതിയത്..

മായ ഫോൺ എടുത്തു വിളിച്ചു.. ആ തീ കത്തിതീരുന്നതിനു മുൻപ് ജീജോ

💬 Comments

View all comments