അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
അവിടെ എത്തി. അവർ പുതിയൊരു ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങി
അയാൾ ഫോൺ പിടിച്ചുകൊണ്ട് ചിന്തിച്ചു... താൻ എന്താണ് ഈ കാണിച്ചു കൂട്ടുന്നത്.
എന്താണ് തനിക്ക് പറ്റുന്നത് . തന്റെ പകുതി പ്രായം മാത്രം ഉള്ള ആ പെണ്ണിനെ കുറച്ചു ഇങ്ങനെ ചിന്തകൾ. അവളെ ഇതിന് മുൻപ് എവിടെയേലും വെച്ച് കണ്ടിട്ടുണ്ടോ... കൗമാരത്തിൽ എങ്ങാനം എന്നിൽനിന്നും നഷ്ട്ടം ആയ പ്രണയം എന്ന വികാരം ആണോ...? ഇപ്പോൾ അവളെ കാണുമ്പോൾ തോന്നുന്നത്. അവളെ എന്റേത് മാത്രം ആക്കണം .
അവളെ കാണുമ്പോൾ തന്നെ കെട്ടിപിടിച്ചു ഉമ്മകൾ കൊടുക്കാൻ തോനുന്നു.... സെക്സ് ഉണ്ടാകും കരാറിൽ എന്ന് വെറുതെ പറഞ്ഞതാ എങ്കിലും ഇപ്പോൾ അങ്ങനെ ഒരു വികാരം തന്നിൽ വീണ്ടും വരുന്നുണ്ടോ?
കുറച്ചു വർഷങ്ങൾ മാത്രം ഉള്ള ഒരു കരാറിനപ്പുറം. അവളെ വിവാഹം ചെയ്തു സ്വന്തമാക്കാൻ തനിക്ക് കഴിയുമോ? അവളുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രം എന്തിനും തയ്യാറായി നിൽക്കുന്ന ഒരു പാവം പെണ്ണ് .. അവളുടെ വീട്ടുകാർ .
അവളെയോ അവളുടെ വീട്ടുകാരെയോ ഇനി വേദനിക്കാൻ വിടരുത്.. എല്ലാം അവർക്ക് നൽകണം. അല്ലങ്കിലും ഞാൻ എന്തിനാണ് ഇങ്ങനെ സമ്പാദിക്കുന്നത് ആർക്ക് കൊടുക്കാൻ.
ഇതുവരെ കാണാത്ത ഒരു ജീവിതം അവർക്ക് കൊടുക്കണം. അതിന് തന്നെകൊണ്ട് ആകുമോ?.
അവർ തന്നെ വിശ്വസിക്കുമോ ? പണംകൊണ്ട് ഒരു പെണ്ണിനെ അടിമ ആക്കുന്നതായി അവർ കരുതുമോ? എന്തായാലും... ഇതുവരെ തോന്നാത്ത പ്രേമ വികാരം തന്നെ കീഴടക്കിയിരിക്കുന്നു. അതും ഇത്തിരിപോന്ന ആ പെണ്ണിനോട്.
അയാൾ ചിരിച്ചു. സന്തോഷത്തോടെ.
ആ കാർ വന്നു നിന്നത് ചുറ്റും മതിലുകൾ ഉള്ള ഒരു വീട്ടിൽ. മുൻപിൽ വലിയ ഗെയ്റ്റ്. ജീജോ ഹോൺ അടിച്ചപ്പോൾ ഗെയ്റ്റ് തുറന്നു. ...
കാവൽക്കാരൻ വന്നു നോക്കി ...
"ഗോപിയേട്ടോ " ജീജോ വിളിച്ചു. അയാൾ നോക്കി ഗെയ്റ്റ് തുറന്നു.
കാർ വന്നു മുറ്റത്തു നിർത്തി..
ആദ്യം മായയാണ് ഇറങ്ങിയത്.
മായ നോക്കുമ്പോൾ ... തൂണും ചാരി ഒരാൾ നിൽക്കുന്നു... അതേ അത് അവളുടെ സാർ ആണ്. അവൾ ചിരിച്ചു . അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.
" സാർ ഇവിടെ ഉണ്ടായിരുന്നോ?"
"മോളെ കാത്തു നിന്നതാ."
അവർ കാറിന്റെ അടുത്തേക്ക് നടന്നു.. അപ്പോഴേക്കും മീര കാറിൽ നിന്നും ഇറങ്ങിയിരുന്നു. അവൾ ചുറ്റും നോക്കി അതിന് ശേഷം കാറിൽ നിന്നും അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി. അതിന് ശേഷം അമ്മിണിയും ഇറങ്ങി .
അവർ ആ വീടും പരിസരവും നോക്കി. നല്ല മനോഹരമായ വീട്. മുറ്റത്തു നിറയെ ചെടികൾ.. പോർച്ചിൽ വേറെ ഒരു കാർ നിർത്തിയിട്ടിട്ടുണ്ട്. അപ്പോഴാണ്. അവർ അവരെ ശ്രദ്ധിച്ചത്.. മായയും അവളുടെ സാർ ആണെന്ന് തോന്നുന്ന ഒരാൾ അവളുടെ അടുത്ത് നിൽക്കുന്നു. അവർ
💬 Comments
View all comments