Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
കുറച്ചു കഴിഞ്ഞു മായയോട്.
" മായ അകത്ത് ചെന്നോളൂ. "
മായ അകത്തേക്ക് കടന്നു.
"സാർ ഞാൻ "
മായയെ കണ്ടതും . അയാൾ കുറച്ചു സമയം മായയെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.
"വരൂ ഇരിക്കൂ. എന്താ പേര്.
" മായ "
"മായ ഏതുവരെ പഠിച്ചു. "
"പ്ലസ് ടു."
"എന്തേ പിന്നെ പഠിച്ചില്ലേ?. എന്താ ഇങ്ങനെ ഒരു ജോലിക്ക് വേണ്ടി ഇപ്പോൾ ശ്രമിക്കാൻ കാരണം. "
"സർ! വീട്ടിൽ ആകെ കഷ്ടപ്പാടാണ്. ഈയൊരു ജോലി കിട്ടിയില്ലെങ്കിൽ . കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരും."
" മോൾ എന്താ ഈ പറയുന്നേ. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട കേട്ടോ.
ശരി! മായക്ക് എന്തൊക്കെ അറിയാം "
"സാർ", അത്. "
"ശരി. മായക്ക് ചായ ഉണ്ടാക്കാൻ അറിയാമോ? "
" അറിയാം സാർ . ചായ മാത്രമല്ല ചോറും കറികളും ഒക്കെ ഉണ്ടാക്കാൻ അറിയാം. പക്ഷേ സാർ "!!!
"ഇതെന്താ! ഹോട്ടലിലേക്കുള്ള ഇന്റർവ്യൂ ആണോ? എന്നായിരിക്കും മായ ഇപ്പോൾ ആലോചിക്കുന്നത് അല്ലേ? അത് എന്തെങ്കിലും ആയിക്കൊള്ളട്ടെ . ആ കാണുന്ന മേശപ്പുറത്ത് ചായ ഉണ്ടാക്കാനുള്ള എല്ലാമുണ്ട്. നോക്കട്ടെ മായക്ക് ചായ ഉണ്ടാക്കാൻ അറിയാമോ എന്ന്.
ഒരു നല്ല ചായ ഉണ്ടാക്കിക്കൊണ്ടുവ"
മായ അവിടെ മടിച്ചു നിന്നു. അയാൾ അപ്പോഴേക്കും ഫോൺ എടുത്ത് . ആരെയോ വിളിച്ചു.
"എന്തേ മായ ഉണ്ടാക്കാൻ അറിയില്ലേ? "
"അറിയാം സാർ "
"എന്നാൽ ചെന്ന് ഉണ്ടാക്കി കൊണ്ടുവാ."
അപ്പോഴേക്കും. കണ്ടാൽ ഒരു 23 വയസ്സ് പ്രായം തോന്നുന്ന ഒരു പെണ്ണ് അകത്തേക്ക് വന്നു.
💬 Comments
View all comments