അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
എത്തിയത് . മായ കാത്ത് മായുടെ ചേച്ചി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
" എന്താടി പോയ കാര്യം ശരിയായോ? നിനക്ക് ജോലി കിട്ടിയോ? എന്താ മോളെ മോളുടെ മുഖം കണ്ടിട്ട് ശരിയായ പോലെ തോന്നുന്നില്ലല്ലോ ? "
"എന്റെ മീരേച്ചി അതൊന്നും ശരിയാവില്ല നമുക്ക് വേറെ ജോലി നോക്കാം."
മായാ ദേഷ്യത്തോടെയും സങ്കടത്തോടെയും. അകത്തേക്ക് കയറി കട്ടിലിൽ ചെന്ന് കിടന്നു. അവളുടെ പിറകെ വന്ന് മീര ചോദിച്ചു.
" എന്താടി എന്താ പ്രശ്നം? "
"അയാൾക്ക് വേണ്ടത് പി എ അല്ല. വെപ്പാട്ടിയാണ് ... വെപ്പാട്ടി.... ഇരുപത്തിനാല് മണിക്കൂറും അയാളുടെ കൂടെ കഴിയാൻ ഒരു പെണ്ണ്. എനിക്കൊന്നും വയ്യ അയാളുടെ വെപ്പാട്ടി ആയി കൂടെ കഴിയാൻ "
മീര ഞെട്ടി കൊണ്ട് അവളെ നോക്കി
"എടി അയാൾ എന്താ പറഞ്ഞത് നീ തെളിച്ചു പറ. "
മായ അവിടെ ഉണ്ടായ കാര്യങ്ങൾ അവർ സംസാരിച്ച കാര്യങ്ങൾ എല്ലാം മീരയോട് പറഞ്ഞു.
"എടി ഇതിൽ എന്താ ഇത്ര വലിയ തെറ്റ്. അയാൾ അയാൾക്ക് വേണ്ട കാര്യം പറഞ്ഞു. നമ്മൾ നമുക്ക് വേണ്ട കാര്യം പറയണം."
"എന്നാൽ ചേച്ചി തന്നെ ചെല്ല്."
"അങ്ങനെ അല്ലേടി മോളെ. നമ്മുടെ അവസ്ഥ മോള് മറന്ന് പോയോ? ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ പിന്നെ അവർ നമ്മളെ ഇവിടെ സമാദാനത്തോടെ ജീവിക്കാൻ അനുവദിക്കും എന്ന് തോന്നുന്നുണ്ടോ.?"
"എന്ന് വെച്ച് ഞാൻ കണ്ടവന്റെ മുന്നിൽ തൂണി ഇല്ലാതെ കിടന്ന് കൊടുക്കണം എന്നാണോ ചേച്ചി പറയുന്നത്."
"അങ്ങനെ ആണോ ചേച്ചി പറഞ്ഞത്.? അയാൾ എന്താ പറഞ്ഞത്?
എടി മോളെ ഒരുപാട് പണം ഉള്ള വലിയ ബിസിനസ് ഉള്ള ആൾ. അയാൾക്ക് നോക്കാൻ വേറെ ആരും ഇല്ല. ഒരിക്കൽ ഒരു അപകടം സംഭവിച്ചു അന്ന് ആരും നോക്കാൻ ഇല്ലാത്തതുകൊണ്ട്. അയാൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.
അതുകൊണ്ട് അയാളെ നോക്കാൻ എപ്പോഴും കൂടെ നിന്ന് അയാളെ പരിചരിക്കാൻ ഒരാൾ വേണം. അത്രയല്ലേ ഉള്ളൂ. "
"അത്ര മാത്രമോ?"
"അല്ല അത്രമാത്രം അല്ല. എന്നാൽ അതിന് തരുന്ന പ്രതിഫലം നീ നോക്കിയേ. ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെ. പിന്നെ വലതും നടന്നാൽ അതിന് സ്പെഷ്യൽ അലവസും "
"എന്നിട്ട് ! കുറച്ചു കഴിയുമ്പോൾ ഞാനും ചേച്ചിയെ പോലെ തന്ത ഇല്ലാത്ത കൊച്ചിനെ പെറ്റ് നടക്കണം എന്നാണോ "
മായ അങ്ങനെ ഒരു മറുപടി പറയും എന്ന് മീര കരുതിയിരുന്നില്ല. കുറച്ചു കഴിഞ്ഞു പറഞ്ഞു.
"വേണ്ട! ഞാനും നീയും നമ്മുടെ അമ്മയും അടക്കം തന്ത ആരാണെന്നറിയാത്ത കൊച്ചിനെ പെറാം. എന്താ?"
അതും പറഞ്ഞു മീര എഴുനേറ്റു നടന്നു. കുറച്ചു കഴിഞ്ഞു മീര തന്നെ മായയുടെ അടുത്തേക്ക് പോയി. എന്നിട്ട് ചോദിച്ചു.
"എടി എന്താടി നിന്റെ ബാഗിൽ ഒരു കവർ."
"ഓഹ്! അത് അയാൾ തന്നതാ. അപ്പോയിൻമെന്റ് ലെറ്റർ. എന്നാ പറഞ്ഞെ.?"
"!എന്നാൽ ഞാൻ ഇത് തുറന്ന് നോക്കട്ടെ? "
തുറന്ന് നോക്കി
"എടി ഇതിൽ പണം ആണല്ലോ കാണുന്നേ. അതും പതിനായിരം
💬 Comments
View all comments