Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
എപ്പോൾ വീട്ടിൽ പോകും.?"
"ഈ ജോലിക്ക് കയറിയാൽ പിന്നെ അവധിയോ വീടോ ഒന്നും ഉണ്ടാകില്ല."
മായ വീണ്ടും അത്ഭുതത്തോടെ നോക്കി.
അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു
"ഇതുകേട്ട് മായ പേടിക്കുകയൊന്നും വേണ്ട. ഇവിടെ നിന്നും ആളുകൾ വിദേശത്തേക്ക് ജോലിക്ക് പോകുന്നില്ലേ? അതുപോലെ . പക്ഷേ ഒരു കാര്യം മാത്രം മാറ്റം ഉണ്ടാകും. അവിടെ ജോലി കഴിഞ്ഞാൽ അവധി ഉണ്ടാകും . ഇവിടെ അവധി ഉണ്ടാകില്ല."
" അവധി ഇല്ലാതെ?"
"മായ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാം . എന്നിട്ട് മായ തന്നെ തീരുമാനിക്കൂ . ഈ ജോലി മായക്ക് വേണോ എന്ന്. "
പിന്നെ കുറച്ചുനേരം അവർ സംസാരിച്ചു. കുറച്ച് സമയം കഴിഞ്ഞ് മായ ആദ്യം റിസപ്ഷനിൽ കണ്ട പെൺകുട്ടി. അകത്തേക്ക് വന്ന് ഒരു കവർ അയാളെ ഏൽപ്പിച്ചു. എന്നിട്ട് തിരിച്ചു പോയി.
"മായ... ഇത് മായക്ക് ഉള്ള അപ്പോയിൻമെന്റ് ഓർഡർ ആണ് . നാളെ ഒരു ദിവസം മാത്രമേ മായക്ക് ആലോചിക്കാൻ സമയം ഉള്ളൂ. അതിൽ എന്റെ പേഴ്സണൽ നമ്പർ ഉണ്ടാകും തീരുമാനമെടുത്താൽ അതിൽ വിളിച്ചറിയിക്കുക."
മായ വിളറിയ മുഖത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോയി. മായ തളർച്ചയോടെയാണ് വീട്ടിൽ എത്തിയത് . മായ കാത്ത് മായുടെ ചേച്ചി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
" എന്താടി പോയ കാര്യം ശരിയായോ? നിനക്ക് ജോലി കിട്ടിയോ? എന്താ മോളെ മോളുടെ മുഖം കണ്ടിട്ട് ശരിയായ പോലെ തോന്നുന്നില്ലല്ലോ ? "
"എന്റെ മീരേച്ചി അതൊന്നും ശരിയാവില്ല നമുക്ക് വേറെ ജോലി നോക്കാം."
മായാ ദേഷ്യത്തോടെയും സങ്കടത്തോടെയും. അകത്തേക്ക് കയറി കട്ടിലിൽ
💬 Comments
View all comments