0%
Chapter 4

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco | Read All Parts | 👁 219 |

ചവിട്ട് കൊണ്ട് വീണവൻ തന്റെ നെഞ്ചും തടവി എഴുനേറ്റ് വന്നു. എന്നിട്ട് ചോദിച്ചു.

"ആരാടാ നാറി നീ. ഇതേ ഞങ്ങളുടെ നാടാ. ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനം എടുക്കുന്നത് ഞങ്ങളാ."

"എന്റെ പേരാണ് ചോദിച്ചതെങ്കിൽ പറയാം. ജീജോ. സ്ഥലം കാട്ടാളൻ മുക്ക്. മുഴുവൻ പേര് 'കാട്ടാളൻ ജീജോ. കൂടുതൽ എന്തെങ്കിലും അറിയണോ?.

അവിടെ നിന്ന ഒരുത്തൻ മാറ്റവനോട് ചെവിയിൽ പറഞ്ഞു .

"ഡാ സ്ഥലം വിടുന്നതാ നല്ലത്. ഇതേ കാട്ടാളൻ ആണ്. അവിടെ കുറേ ഉണ്ട് ഇത് പോലെ ഉള്ളത്."

"നീ പോടാ അവിടുന്ന് ഇവിടെ വന്നു ഒരു കട്ടാളനും ഒരു മൈയിരും ചെയ്യില്ല."

അതും പറഞ്ഞു

"നീ ഞങ്ങളിലൊരുത്തനെയാ കൈ വെച്ചത്. ഇനി നീ ഇവിടുന്ന് പോകില്ല."

പറഞ്ഞു തീരും മുൻപേ അവന്റെ മുഖംപൊത്തിയുള്ള അടികിട്ടി.

അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു. പിന്നെ മുട്ട് മടക്കി അവന്റെ അടിവയറ്റിൽ ഒരു ചവിട്ട്. അവൻ നിലവിളിച്ചുകൊണ്ട് ഇരുന്നു പോയി..

"എന്താ പറഞ്ഞെ ശരിക്കും കേട്ടില്ല. ഒരുമിനുട്ട് ഇപ്പൊ വരാമേ " എന്ന് പറഞ്ഞ ജീജോ മയയോട് പറഞ്ഞു..

"പെങ്ങൾ എവിടെയോ പോകണം എന്ന് പറഞ്ഞില്ലെ . പോയിട്ട് വാ അപ്പോഴേക്കും ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ. ഇവിടെ എന്താ പ്രശ്നം എന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. "

എന്നിട്ട് തിരിഞ്ഞു അവന്മാരോടായി പറഞ്ഞു. സംസാരം എന്ന് പറഞ്ഞാൽ ആദ്യം അടി എന്നിട്ടാ സംസാരം. ഞങ്ങള് കട്ടാളൻ മുക്ക്കാരല്ലാം അങ്ങനെയാ പതിവ്."

"വേണ്ട ഏട്ടാ വെറുതെ ഒരു പ്രശ്നം ഉണ്ടാകേണ്ട നമുക്ക് പോകാം " മായ പറഞ്ഞു.

പെങ്ങള് കുറച്ചു സമയം കാറിൽ ഇരുന്നാട്ടെ . ഇത് ഇപ്പോൾ തീരും. അല്ലേൽ വേണ്ട പെങ്ങള് വാ വന്നു ഈ കാറിന്റെ ബോണറ്റിൽ ഇരിന്നു ശരിക്കും കണ്ടോ. "

അതുപറഞ്ഞു മായയെ കൂട്ടിപ്പോയി മായയെ ബോണറ്റിൽ ഇരുത്തിവന്നു. പിന്നെ പൊടി പാറുന്ന അടി ആയിരുന്നു.

അടി കഴിഞ്ഞപ്പോ ആണ് ജീജോയുടെ ഫോൺ റിങ് ചെയ്തത് അത് എടുത്ത് ജീജോ പറഞ്ഞു..

"മുതലും പലിശയും കൊടുത്തിട്ടുണ്ട് സാർ....... ആണോ ശരി കൊടുത്തേക്കാം.?"

പിന്നെ ഫോൺ പൊത്തിപിടിച്ചു. പറഞ്ഞു.

"അതേ കൂട്ടുപലിശയും തന്നേക്കാനാ സാർ പറയുന്നേ അപ്പൊ എങ്ങനെയാ . കൂട്ടുപലിശയും തന്നേക്കട്ടെ. "

വീണ്ടും എല്ലാത്തിനെയും ഒന്നുകൂടി അടിച്ചിട്ട് പറഞ്ഞു.

"സാർ പറഞ്ഞ ഈ ജീജോ ചെയ്യും. ചെയ്യ്യാതിരിക്കാൻ പറ്റുമോ. ഞങ്ങളെ വിളിക്കുന്നത്‌ കാട്ടാളൻമാർ എന്നാ. ആ ഞങ്ങൾ പോലും സ്ത്രീകളെയും കുട്ടികളെയും ഒന്നും ചെയ്യില്ല. അറിയാമോ? .... ഇനി അറിയില്ലെങ്കിൽ നെരങ്ങി എങ്കിലും അവിടെ വന്നു അന്വേഷിച്ചാൽ മതി ...... അപ്പൊ പേര് മറക്കണ്ട..... ജീജോ..

..കാട്ടാളൻ ജീജോ. അവിടെ കുറേ ഉണ്ട് കാട്ടാളന്മാർ. അപ്പൊ വരട്ടെ ഏട്ടന്മാരെ."

തിരിച്ചു കാറിനടുത്തേക്ക് വന്നിട്ട് മയയോട് ചോദിച്ചു.

" പെങ്ങളെ പോകാം.?

മായയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. നേരെ കാറിൽ കയറി ഇരുന്നു.

വീട്ടിനു മുൻപിൽ എത്തിയപ്പോൾ

ജീജോ ചോദിച്ചു.

"പെങ്ങളെ ഇത്തിരി വെള്ളം തരാമോ?"

"അതിനെന്താ

💬 Comments

View all comments