0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco Read All Parts 1.1K

ചേച്ചി. ഞാൻ പോകാം . തൽക്കാലം നമ്മളെ ഇവിടെ നിന്നും മാറ്റി ചേച്ചിക്കും അമ്മയ്ക്കും മോൾക്കും താമസിക്കാനും കഴിയാനുമുള്ള കാര്യങ്ങൾ ചെയ്തു തരാൻ പറയാം. എന്നിട്ട് ഞാൻ തന്നെ അയാൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കാം. ഇതിൽ ഇനിയൊരു ചർച്ചയില്ല വേണ്ടതെന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ വരാം."

"മായ ബാഗും എടുത്ത് ഇറങ്ങി നടന്നു. പിന്നെ കുറെ സമയം കഴിഞ്ഞാണ് മായ തിരിച്ചുവന്നത്. കയ്യിൽ ഒരു കവറിൽ കുറെ വീട്ടുസാധനങ്ങളും ഉണ്ടായിരുന്നു. അരിയും പച്ചക്കറിയും മറ്റു സാധനങ്ങളും."

"നീ ഇത് എവിടെ പോയതാ ഇത് മേടിക്കാൻ പോയതാണോ?"

"അതെ. അമ്മ എവിടെ പോയതാ.?"

"അമ്മ നേരത്തെ മോളെയും എടുത്ത് പുറത്തേക്ക് പോയതാ..... അമ്മ വന്നല്ലോ."

" അമ്മ എവിടെ പോയതാ? അവന്മാരുടെ കാലു പിടിക്കാൻ പോയതോ? അതോ ഈ വീടിന്റെ മുതലാളിയുടെ കാലു പിടിക്കാനോ? " മായയാണ് ചോദിച്ചത്.

"പിന്നെ!!! ഞാനെന്തു ചെയ്യും മോളെ എന്റെ മക്കളുടെ മാനവും ജീവനും നോക്കാൻ ആരുടെ കാലു പിടിക്കാനും ഈ അമ്മ തയ്യാറാ"

"എന്നാ ഇനി ആരുടെ കാലും പിടിക്കേണ്ട എനിക്കൊരു ജോലി കിട്ടിയിട്ടുണ്ട് നാളെ നമ്മൾ ഇവിടെ നിന്നും മാറും . അമ്മ ഇതെല്ലാം എടുത്തുകൊണ്ടുപോയി ഉച്ചയ്ക്കും രാത്രിയും ഉള്ളത് ഉണ്ടാക്ക്. "

"എവിടെ പോകാനാ മോളെ?... ആരാ ജോലി തന്നത്?.."

"അതൊക്കെ പിന്നെ പറയാം . എന്ത് കണ്ടാലും അമ്മ ഒന്നും പറയാൻ നിൽക്കേണ്ട . നാളെ നമ്മൾ ഇവിടെ നിന്നും മാറും. അതുമാത്രം അമ്മ ഓർത്താൽ മതി. ചേച്ചി ഇന്ന് വന്നേ."

" എടീ മോളെ കുഞ്ഞിന്

💬 Comments

View all comments