Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
വന്നു കാത്തു നിൽകുന്നെ. " വേറൊരാൾ പറഞ്ഞു.
കൂടുതൽ ചോദ്യം ഒഴിവാക്കാൻ ജോപ്പൻ അത് സമ്മതിച്ചു..
"ഇവിടെ താമസിക്കാൻ ഹോട്ടൽ ഏതെങ്കിലും കിട്ടുമോ?"
ജോപ്പൻ ചോദിച്ചു .
"ഇവിടെയോ നല്ല കഥ ആയി.. ഇവിടെ നിന്നും ഒരു രണ്ട് കിലോമീറ്റർ
അപ്പുറം ഒരു പാലം കാണാം.
ആ പാലം കടന്നൽ ഏതാ സ്ഥലം എന്നറിയാമോ? അതാണ്. ചെകുത്താൻ പാറക്കുന്നു. അവിടേക്ക് ആരും പോകാറില്ല..
എവിടെയാ ഈ വൈദ്യൻ താമസിക്കുന്നത്..
നിങ്ങൾ കുറച്ചു കൂടെ പോയാൽ ഒരു വയൽ കാണാം അവിടെ ഒരു വീട് ഉണ്ട് താമസിക്കാൻ ഇടം കിട്ടും. ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി."
"അതിന് ഇവർക്ക് വഴി അറിയാമോ? വാ ഞാൻ കാണിച്ചു തരാം. " മറ്റെയാൾ പറഞ്ഞു.
അങ്ങനെ അയാളെയും കൂടി അവർ പോയി...
ആ വയലിനു അടുത്ത് എത്തിയ ഉടനെ അയാൾ പറഞ്ഞു.. "
"അതാ വീട്.. വാ ഞാൻ പരിചയപെടുത്താം.."
അങ്ങനെ അവർ വീടിനു മുന്നിൽ എത്തി
"ഗ്രേസി ചേച്ച്യേ ... ഗ്രേസി ചേച്ചി."
അമ്പതിനോട് അടുത്ത പ്രായം വരുന്ന ഒരു സ്ത്രീ പുറത്ത് വന്നു.
"ഗ്രേസി ചേച്ചി. ഇവരെ!!.... നമ്മുടെ വൈദ്യനെ കാണാൻ വന്നതാ .. ചേച്ചി ഇവരെ കുറച്ചു ദിവസം താമസിപ്പിക്കണം.."
"ആരാ എവിടുന്നാ."
"ഇവര് കുറച്ചു ദൂരെന്ന കെട്ട്യോനും കെട്ട്യോളും . കല്യാണം കഴിഞ്ഞു കുറച്ചായി. ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല . ആരൊക്കെയോ പറഞ്ഞറിഞ്ഞു നമ്മുടെ വൈദ്യനെ കാണാൻ വന്നതാ..."
അയാൾ എന്തൊക്കെയോ പറഞ്ഞു.
എന്നാൽ ഒന്നും മാറ്റി പറയാൻ ജോപ്പന് കഴിഞ്ഞില്ല. അവിടെ നിന്ന്
💬 Comments
View all comments