0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]

Author : VaSco Read All Parts 741

"ചേച്ചി പറഞ്ഞതു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എന്തായാലും വൈദ്യനെ കാണാൻ വന്നതാ ഞങ്ങൾ. എന്നാൽ പിന്നെ അവിടെ താമസിച്ചു ചേച്ചി പറഞ്ഞകാര്യം കൂടെ നോക്കാം.."

"വേണ്ട മോളെ ഞാൻ അപ്പോഴത്തെ ഒരു ഒരു ഇതിനു പറഞ്ഞു പോയതാ. . മോള് വൈദ്യനെ തിരിച്ചു പോകാൻ നോക്ക്. എന്തിനാ വെറുതെ ജീവൻ പണയം വെച്ച് കളിക്കുന്നെ.? "

"സാരമില്ല ചേച്ചി.. ഞങ്ങൾ എന്തായാലും തീരുമാനിച്ചു ഒന്ന് പരീക്ഷിക്കാൻ. പറ്റിയില്ലേൽ ചേച്ചി പറഞ്ഞത് പോലെ വേഗം ഓടി രക്ഷപെട്ടോളാം... ചേച്ചി ഞങ്ങൾക്ക് അവിടെ താമസിക്കാൻ ഏതെങ്കിലും വീട് ഉണ്ടാകുമോ?"

"വീട് ഉണ്ട് മോളെ . എല്ലാം ഉള്ള നല്ല വീട് ഉണ്ട് . ഇത് പോലെ ഒന്നും അല്ല . നല്ല വീട് അത് വിൽക്കാൻ വെച്ചതാ.. പക്ഷെ!! ഇവിടെ വന്ന ആരും ആ വീട് വാങ്ങിയില്ല. ആ വീട് വൃത്തിയാക്കി തരാം. എന്തായാലും വൈദ്യൻ പറയുന്നത് കേട്ടിട്ട് ഒരു തീരുമാനം എടുക്ക്."

അവർ വൈദ്യന്റെ അടുത്തേക്ക് പോയി

ആൻസി ചോദിച്ചു.

"ഇത്രയും പ്രശ്നം ഉണ്ടായിട്ടും വൈദ്യൻ എങ്ങനെയാ . അവിടെ കഴിയുന്നത്..? വൈദ്യൻ ഒറ്റക്കാണോ കഴിയുന്നത്.?."

" വൈദ്യൻ ഒറ്റക്കല്ല മക്കളും ഉണ്ട്. ഭാര്യ മാത്രം ഇല്ല" ഗ്രേസി പറഞ്ഞു.

"അതെന്താ.. " ആൻസി ചോദിച്ചു.

""വൈദ്യൻ അവിടെ എന്തൊക്കയോ പൂജ ചെയ്‌തും പച്ചമരുന്ന് അരച്ചും ആണ് അവിടെ കഴിയുന്നത്. ഭാര്യ ഭാര്യയുടെ വീട്ടിൽ ആണ്. വൈദ്യൻ മരുന്ന്കൊണ്ട് പുറത്ത് പോകുന്ന ദിവസം മാത്രം അവിടെ പോകും.

പിന്നെ അവിടെ ഒരു പള്ളിയുണ്ട് മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി.

💬 Comments

View all comments