0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]

Author : VaSco Read All Parts 828

തുടങ്ങി.. അവളുടെ ഇരു കവിളിലും ഉമ്മവെച്ചു... മീര അത് നോക്കി നിന്നു.

തന്റെ മോളെ ഇതുവരെ ആരും ഇങ്ങനെ എടുത്തിട്ടില്ല. തന്റെ മോള് എത്ര പെട്ടന്നാ ഏട്ടനുമായി കൂട്ടായത്.. വേറെ തന്നെയും അമ്മയേയും മായയെയും അല്ലതെ വേറെ ആരെയെങ്കിലും കണ്ടാൽ കരയുന്ന പെണ്ണാ. ഇതാ ഇപ്പോൾ ഏട്ടന്റെ കൈയിൽ ചിരിച്ചു കളിക്കുന്നെ.

അവളുടെ അച്ഛൻ അവളെ കണ്ടിട്ട് കൂടെ ഇല്ല. തന്റെ മോൾ ഇപ്പോൾ ഇതാ ഏട്ടനെ . ച്ചാ ച്ചാ ച്ചാ നു വിളിക്കുന്നേ? വേണ്ട ആ ചതിയന്റെ മോൾ ഏട്ടനെ അച്ഛാ എന്ന് വിളിക്കേണ്ട.... താൻ പ്രസവിച്ചത് ആണേലും അത് ആ ചതിയന്റെ ചോര ആണ്. ആ ചോരയിൽ പറന്നത് നല്ലവനായ ഏട്ടനെ അച്ഛാനു വിളിക്കേണ്ട.

മീരയുടെ മനസ്സിൽ പലചിന്തകളും ഉണ്ടായി.

"അമ്മൂസ് എവിടെ മീരേ.?"

എന്നാൽ മീര അത് കേട്ടില്ല. അല്ലെങ്കിൽ അറിഞ്ഞില്ല.

"മീരേ ചോദിച്ചത് കേട്ടില്ലേ?"

"എന്താ ഏട്ടാ ചോദിച്ചത്?
ഞാൻ എന്തോ ആലോചിച്ചുപോയി . സോറി."

"അമ്മൂസ് എവിടേന്നു? "

"അമ്മൂസ് അകത്തു. അല്ല അടുക്കളയിൽ ഉണ്ട് ഭക്ഷണം എടുത്തു വെക്കുവാ. "

മായ അമ്മയെ നോക്കി അടുക്കളയിൽ പോയി..
ഉണ്ണി മോളെ മീരയുടെ കൈയിൽ തിരിച്ചു കൊടുക്കാൻ നോക്കി. എന്നാൽ മോള് പോകാൻ കൂട്ടക്കാതെ ഉണ്ണിയുടെ കഴുത്തിൽ കെട്ടിപിടിച്ചു..

അപ്പോൾ മായയും അമ്മിണിയും അവിടെ വന്നു. മീര പറഞ്ഞു..

" കണ്ടില്ലേ അമ്മേ.!!!.. ഇത്രയും നമ്മളെ മൂന്നു പേരെ അല്ലാതെ ആരെയെങ്കിലും കണ്ടാൽ കരയുന്ന പെണ്ണാ .. ഇപ്പോൾ ഏട്ടന്റെ അടുത്ത് നിന്ന് എന്റെ അടുത്തേക്ക് പോലും വരുന്നില്ല."

💬 Comments

View all comments