Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]
"അല്ലെങ്കിലും മക്കള് അങ്ങനെയാ അവർക്ക് നല്ലവരെ വേഗം തിരിച്ചറിയാൻ പറ്റും." അമ്മിണി പറഞ്ഞു.
"അപ്പോൾ ഞാൻ നല്ലവൻ ആണെന്ന അമ്മൂസ് പറയുന്നത് അല്ലേ.? അത് എന്തായാലും എനിക്ക് ഇഷ്ട്ടം ആയി. ഭക്ഷണം റെഡി ആയോ അമ്മൂസേ?
.
"ആയി. എല്ലാം എടുത്തു വെച്ചിട്ടുണ്ട്?."
"ശരി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം."
മീര വീണ്ടും മോളെ എടുക്കാൻ നോക്കിയപ്പോ. പോകാൻ കൂട്ടാക്കാതെ മോള് ഉണ്ണിയുടെ കഴുത്തിൽ ചുറ്റിപിടിച്ചു.
"അവളുടെ അച്ഛൻ ആണെന്ന .. അവൾ കരുതിയിരിക്കുന്നെ.. എന്റെ മോൾ അങ്ങനെ ഒരാളെ കണ്ടിട്ട് ക്കൂടെ ഇല്ല." . മീര കണ്ണ് നിറഞ്ഞു പറഞ്ഞു.
അമ്മിണി വന്നു കൈ നീട്ടിയപ്പോൾ മോൾ അമ്മിണിയുടെ കൈയിലേക്ക് പോയി ..
"മീരേ കരയേണ്ട നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം... മോളെ ഇവിടെ കരഞ്ഞാൽ ഉള്ള ശിക്ഷ എന്താണെന്ന് മോളുടെ ചേച്ചിയോട് പറഞ്ഞുകൊടുത്തേക്ക്. "
എന്ന് പറഞ്ഞു ഉണ്ണി മുകളിൽ മുറിയിലേക്ക് പോയി. മായ നാണം കൊണ്ട് ചിരിച്ചു. മീരയും അമ്മിണിയും അത് നോക്കി നിന്നു..
"എന്താടി. ഏട്ടൻ പറഞ്ഞത്.?"
മീര ചോദിച്ചു.
ഒന്നും ഇല്ല എന്ന്പറഞ്ഞു ചിരിച്ചു. മായയും മുകളിലേക്ക് ഓടി... മുകളിൽ എത്തിയ മായ ഉണ്ണിയെ നോക്കി എന്നാൽ അവിടെ ഉണ്ണിയെ കണ്ടില്ല . അപ്പോൾ ബർത്റൂമിന്റെ വാതിൽ തുറന്ന് ഉണ്ണി വന്നു. അപ്പോഴും മായയുടെ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു.
"എന്താണ് ഒറ്റയ്ക്ക് നിന്ന് ചിരിക്കൂന്നേ?"
"ഒന്നും ഇല്ല "
"എന്നാലും എന്തോ ഉണ്ടല്ലോ?. ഇങ്ങ് വന്നേ ഏട്ടന്റെ മോള് ഏട്ടന്റെ അടുത്ത് വന്നേ. "
"വരില്ല. വേണേൽ ഇങ്ങോട്ട് വന്നു
💬 Comments
View all comments