0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

എന്നെ കൊണ്ട് എന്തൊക്കെയോ പണിയെടുപ്പിച്ചു.. അവിടെയുള്ളവർ അധികവും എന്നെ വല്ലാതെ ദ്രോഹിച്ചു.

അങ്ങനെ രണ്ടു വർഷം . വെറും പതിനാറു വയസ്സ് കഴിഞ്ഞ ഞാൻ രണ്ടു വർഷം അവിടെ കിടന്നു നരകിച്ചു. നരകം എന്താണെന്ന് ടീച്ചർ കണ്ടിട്ടുണ്ടോ ? ഞാൻ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്..

അവിടുന്ന് ഇറങ്ങിയ എന്നെ കൂട്ടികൊണ്ട് പോകാൻ ആരും വന്നില്ല. ഞാൻ എന്റെ വീട്ടിലേക്ക് പോയി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നെ കണ്ടവർ എല്ലാം എന്നെ വെറുപ്പോടെ കണ്ടു .. ആട്ടിയോടിച്ചു. ശരിക്കും ഞാൻ ഒറ്റപ്പെട്ടു. അവർ എവിടെയാണെന്ന് അറിഞ്ഞില്ല.. ഞാൻ ഞങ്ങളുടെ പഴയ നാട്ടിലേക്ക് പോയി അവിടെ പോയിട്ടും എന്റെ അച്ഛനെയും അമ്മയേയും ഒന്നും കാണാൻ കഴിഞ്ഞില്ല..

പിന്നെ എന്നെ തേടി വന്നത്.. എന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ ആയിരുന്നു..

അവൻ മറ്റൊരു നാട്ടിൽ ആയിരുന്നു.. അവിടെ കൂലി തല്ലും കൊട്ടേഷനും ഗുണ്ടാപണിയും ആയി കഴിയുന്ന അവന്റെ കൂടെ ഞാനും ചേർന്നു.. അങ്ങനെ നാല് വർഷം.

എന്നാൽ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു.

"ഡാ എന്റെ കൈയിൽ നിന്നും ഒരു അബദ്ധം പറ്റി.. ഒരാളെ കൊല്ലേണ്ടി വന്നു. പോലീസ് പിടിക്കും ഉറപ്പാണ്.. അവർക്ക് ഒരു പ്രതി മതി അത് ആരായാലും കുഴപ്പം ഇല്ല.. എന്റെ പെങ്ങളുടെ കല്യാണം ആണ്.. ഇതിനിടയിൽ എന്നെ പിടിച്ചാൽ എല്ലാം പോകും. എന്റെ കുടുംബം തകരും.. നീ പിടികൊടുക്കാമോ? നിന്നെ ഞാൻ രക്ഷിക്കാം അതിനുള്ള ആൾ ഉണ്ട്. ശിക്ഷ കിട്ടിയാൽ തന്നെ ഒരു മൂന്നോ നാലോ വർഷം അത് കഴിഞ്ഞാൽ സുഖിമായി കഴിയാനുള്ള

💬 Comments

View all comments