0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

മറന്നു പോയിരുന്നു..അന്ന് കുറച്ചു നാൾ കഴിഞ്ഞതിനു ശേഷം അവനെ കുറച്ചു ഓർത്തില്ല.. തന്റെ തെറ്റാണ്. താൻ ഒരിക്കലും അന്ന് അതിനു കൂട്ട് നിൽക്കാൻ പാടില്ലായിരുന്നു. പക്ഷെ പറ്റിപ്പോയി ഇനി എന്ത് ചെയ്യാൻ പറ്റും.

"ഇതെന്താ ടീച്ചറെ വാതിൽക്കൽ നിന്ന് സ്വപ്നം കാണുകയാണോ ? " ഓട്ടോക്കാരന്റെ ശബ്ദം കേട്ട് ടീച്ചർ ചിന്തയിൽ നിന്നും ഉണർന്നു.

"ടീച്ചർക്ക്‌ ഭക്ഷണം വാങ്ങി തരാൻ പറഞ്ഞിരുന്നു.. അത് വാങ്ങാൻ പോയതാ.. ചിക്കൻ ഫ്രൈ കിട്ടാൻ വൈകി... അല്ലെങ്കിലും ഇത്രയും രാവിലെ ഏത് ഹോട്ടൽ ആണ് ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത്. പിന്നെ ഒരു സ്ഥലത്ത് നിന്ന് കിട്ടി..ഇന്നാ ടീച്ചർ.." ഓട്ടോക്കാരൻ ടീച്ചർക്ക്‌ നേരെ കവർ നീട്ടി.. ടീച്ചർ അത് വാങ്ങി. എന്നിട്ട് ചോദിച്ചു.

"എന്താ ഇയാളുടെ പേര്.. ? "

"അനി...

എന്താ ടീച്ചറെ ചോദിച്ചത്? "

"ഏയ്‌!! ഒന്നും ഇല്ല. ഇവിടെ അടുത്താണോ വീട്..? "

"വീട് കുറച്ചു ദൂരെയാ.. ?"

"വീട്ടിൽ ആരൊക്കെയുണ്ട്? "

"അങ്ങനെ ആരും ഇല്ല.. സത്യം പറയാലോ ടീച്ചറെ ഒരു നാറി എന്നെ ചതിച്ചു.. അതുകൊണ്ട് കുറച്ചു നാൾ ജയിലിൽ ആയി. അതുകഴിഞ്ഞു ഇപ്പോൾ ഓട്ടോ ഓടിച്ചു ജീവിക്കുന്നു... അയ്യോ ടീച്ചറെ!! ടീച്ചറോട് ഒന്നും പറയരുത് എന്നാ എനിക്ക് കിട്ടിയ നിർദേശം.. ഞാൻ പോട്ടെ.. ഇതുപോലെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വരാം "

"എന്തിനാ മോനെ എന്നോട് ഇങ്ങനെ ചെയ്യുന്നത്.. നീ അല്ലേ അവൻ? പറ നീ അല്ലേ സുമേഷ് ? "

"അയ്യോ!! ടീച്ചറെ ഞാൻ അനിയാ അനി. മുഴുവൻ പേര് അനിലൻ .

💬 Comments

View all comments