0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 683

അങ്ങനെ കിടന്നാൽ സാധാരണ ഉറക്കം കിട്ടാതിരിക്കാൻ ആണ് കൂടുതൽ ചാൻസ് "

എന്ന് പറഞ്ഞു ഉണ്ണി മായയെ ഉണ്ണിയുടെ അടുത്ത് ഇരുത്തി..

"എനിക്കറിയില്ല ഏട്ടാ !!! ഏട്ടൻ എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ. ഞാൻ പറഞ്ഞില്ലേ ഏട്ടാ എനിക്ക് ഏട്ടനിൽ ഒരുപാട്പേരെ കാണാൻ കഴിയുന്നുണ്ട്. ആ സംരക്ഷണം, ആ സ്നേഹം എല്ലാം എനിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നി.. ആദ്യം ഉറക്കം വരാൻ മടിച്ചെങ്കിലും ഉറക്കം വന്നപ്പോൾ നന്നായി ഉറങ്ങി. "

"അതെന്താ ആദ്യം ഉറക്കം വരാൻ മടിച്ചത്?"

"അത് ഈ ഏട്ടൻ കാരണമാ. "

"ഞാനോ ? ഞാൻ എന്ത് ചെയ്തു..? "

"ഇതുപോലെ ഒരു സുന്ദരൻ അടുത്ത് കിടക്കുമ്പോൾ പിന്നെ എന്നെപോലെ ഉള്ള പാവം പെണ്ണ് എന്ത് ചെയ്യും. അതും സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ചെക്കൻ അടുത്ത് കിടക്കുമ്പോ"

"എന്നിട്ട് എന്ത് ചെയ്തു."?

"ഞാൻ ഈ മുഖത്തുതന്നെ നോക്കി കിടന്നു പിന്നെ ഉറങ്ങിപോയി. ഏട്ടൻ എഴുനേൽക്കുന്നില്ലേ ? എനിക്ക് വിശക്കുന്നു."

"ആണോ? എന്നാ ഫോൺ ഇങ്ങ് താ. വിളിച്ചു റൂമിൽ തരാൻ പറയാം... എന്റെ സുന്ദരിക്ക് എന്താ കഴിക്കാൻ വേണ്ടത്."

"ഏട്ടൻ കുളിച്ചു വാ നമുക്ക് അവിടെ പോയി കഴികാം. ഏട്ടാ "

"മോൾക് അതാണ് ഇഷ്ട്ടം എങ്കിൽ അവിടെ പോയി കഴിക്കാം. ഏട്ടൻ വേഗം കുളിച്ചുവരാം.. "

ഉണ്ണി പോയി കുളിച്ചു വന്നു. അതിന് ശേഷം ഭക്ഷണം കഴിക്കാൻ പോയി.

"ഇനി എവിടെയാ ഏട്ടന്റെ മായകുട്ടിക്ക് പോകേണ്ടത്..?"

"നമുക്ക് റൂമിൽ പോകാം . എന്നിട്ട് ചേച്ചിയെ വിളിച്ചു നമ്മുടെ റൊമാൻസ് കാണിച്ചു കൊടുക്കാം. "

💬 Comments

View all comments