Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ]
പുറത്ത് കൊണ്ട്പോയിക്കൂടെ എന്ന്.. എന്നാ! എല്ലാവരും വേഗം റെഡിയായി വാ. ഇന്ന് പുറത്തു നിന്ന് ഫുഡ് കഴിച്ചു ഒരു സിനിമയും കണ്ടിട്ട് വരാം."
"ഏത് സിനിമയാ ഏട്ടാ?" മീര ചോദിച്ചു.
"അറിയില്ല കിട്ടിയതിനു കേറാം. " ഉണ്ണി പറഞ്ഞു.
"ഞാൻ വരണോ. ? ഞാൻ ഇവിടെ നിൽക്കാം മോളെയും നോക്കി. " അമ്മിണി പറഞ്ഞു.
"എല്ലാവരും എന്ന് പറഞ്ഞാൽ . അതിൽ അമ്മൂസും പെടും. കേട്ടോ? ഉണ്ണി പറഞ്ഞു.
. പിന്നെ ആരും സംശയിച്ചു നിന്നില്ല. അവർ വേഗം റെഡിയായി.
ഉണ്ണി കാറെടുത്തു മായ വേഗം വന്നു മുന്നിൽ കയറി. മീരയും അമ്മിണിയും പിന്നിലും.. അമ്മിണി ആണ് മാളൂനെ എടുത്തത്.
നേരെ ഒരു വലിയ റസ്റ്റോറന്റിലേക്ക് ആണ് പോയത്. അവിടെ ഉണ്ണിയുടെ അടുത്തായി മായയും. ഉണ്ണിയുടെ എതിർവശത്തായി മീരയും ഇരുന്നു. മീരയുടെ അടുത്ത് അമ്മിണിയും മാളുവും ഇരുന്നു..
"പറ!! എന്താ വേണ്ട കഴിക്കാൻ? എല്ലാവർക്കും ബിരിയാണി പറഞ്ഞാലോ?"
ഉണ്ണി ചോദിച്ചു.
" അതുമതി ഏട്ടാ . കൂടെ ഐസ്ക്രീം വേണം. "മീര പറഞ്ഞു.
"മേരേച്ചിക്ക് പണ്ടേ ഐസ്ക്രീം വലിയ ഇഷ്ടമാണ്. മായ പറഞ്ഞു.
" അമ്മൂസിനും ബിരിയാണി പോരെ?" ഉണ്ണി ചോദിച്ചു.
"മതി" അമ്മിണി പറഞ്ഞു.
"അമ്മൂസ് ഇത്തിരി ഉഷാറാവണേ? എപ്പോഴും ഈ നനഞ്ഞത് പോലെ ഇരിക്കാൻ പാടില്ല. അമ്മൂസ് ഇനിയും പഴയ ജീവിതത്തിൽ നിന്നും പുറത്തു വന്നില്ലേ? അമ്മൂസേ ഇനിയാണ് നിങ്ങൾ ജീവിക്കാൻ പോകുന്നത്. ജീവിതം ആസ്വദിക്കാൻ പോകുന്നത്. എന്താ അത് വേണ്ടെന്നുണ്ടോ അമ്മൂസിന്?" ഉണ്ണി ചോദിച്ചു.
"അയ്യോ അങ്ങനെയൊന്നുമില്ല. എന്നാലും എന്തോ?" അമ്മിണി പറഞ്ഞു.
💬 Comments
View all comments