Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]
പോലെ ഉള്ള സ്ഥലത്തും പോയി..
"അമ്മൂസേ എങ്ങനെ ഉണ്ട് നമ്മുടെ ഏട്ടന്റെ കൊട്ടാരം? ഇവിടെയാ ഇനി നമ്മുടെ കുഞ്ഞുങ്ങൾ ഓടി ചാടി കളിക്കാൻ പോകുന്നത്. അമ്മൂസിന് ഇഷ്ട്ടമയോ?"
"പിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി. മോൾക് ശരിക്കും ഇഷ്ട്ടം ആണോ ഏട്ടനെ അമ്മൂസിനും തരുന്നത്.?"
"അതെന്ത് ചോദ്യമാ അമ്മൂസേ. അതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ അല്ലേ?. എന്റെ ഏട്ടനും അമ്മൂസും ചേച്ചിയും ഞാനും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു കഴിയുക എന്നത് തന്നെ ഒരു ഭാഗ്യം അല്ലേ. അതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്... പക്ഷെ ഇനി ഞാൻ പറയുന്നതെല്ലാം അമ്മൂസ് അനുസരിക്കേണ്ടി വരും. ഞാനാണ് ഇവിടെ ഏട്ടന്റെ ആദ്യ ഭാര്യ." മായ ചിരിച്ചുകൊണ്ട് പറഞ്ഞു..
അവിടേക്ക് അപ്പോൾ മീരയും വന്നു.
"മോളെവിടെ ചേച്ചി. " മായ ചോദിച്ചു.
"ഏട്ടന്റെ കൈയിൽ ഉണ്ട്. " മീര പറഞ്ഞു.
"കണ്ടില്ലേ അമ്മൂസേ . അമ്മൂസിന്റെ ആദ്യ രാത്രി ഇവിടെ വെച്ചായാലോ ? " മീര ചോദിച്ചു.
"പോടീ അവിടുന്ന്. അത് നിന്റെ രണ്ടാം രാത്രി ആക്കിയാൽ മതി. " അമ്മൂസ് പറഞ്ഞു. അവർ എല്ലാവരും ചിരിച്ചു.
അവർ നേരെ അടുക്കളയിൽ പോയി അവിടെ ജാനിയമ്മയെ സഹായിച്ചു. പിന്നെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു.
"മോള് എന്റെ കൂടെ കിടന്നോളും . നിങ്ങൾ എല്ലാവരും പോയി കിടന്നോ? ഞാൻ വേഗം കിടക്കും" ജാനിയമ്മ പറഞ്ഞു.
"അത് അമ്മക്ക് ബുദ്ധിമുട്ട് ആകില്ലേ?" മീര ചോദിച്ചു .
"എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല . ഇനിയും നിങ്ങൾ എത്ര കുഞ്ഞുങ്ങളെ തന്നാലും ഞാൻ നോക്കിക്കൊള്ളും.
💬 Comments
View all comments