0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 569

പറയാം. "

"എന്റെ പേര് ഉണ്ണി. ഇത് എന്റെ ഭാര്യ അമ്മു . ഞങ്ങൾക്ക് ഡോക്ടറെ ഒന്ന് കാണണം. പക്ഷെ ഞങ്ങക്ക് സമയം വളരെ കുറവേ ഉള്ളൂ. ഞങ്ങൾ ഒരു യാത്രക്ക് ഇറങ്ങിയതാ ഒരുപാട് ദൂരം പോകാൻ ഉണ്ട് സമയം വളരെ കുറച്ചും. സിസ്റ്റർ സഹായിച്ചു ഞങ്ങക്ക് ഡോക്ടറെ പെട്ടന്ന് കാണാൻ സാധിച്ചാൽ. സിസ്റ്ററുടെ ഇപ്പോഴത്തെ സമ്പത്തീക പ്രശ്നം ഞങ്ങൾ തീർത്തുതരാം. "

"അതൊന്നും നടക്കില്ല നിങ്ങൾ ഡോക്ടറെ കാണാൻ വന്നതാണെങ്കിൽ . അവിടെ എവിടെയെങ്കിലും പോയി ഇരിക്ക് . സമയം ആകുംബോൾ വിളിക്കും. "

"സിസ്റ്ററെ. ഞങ്ങൾക്ക് കാണാൻ വേറെയും ഒരുപാട് ഡോക്ടർമാർ നാട്ടിൽ ഉണ്ട്. പക്ഷേ "

"എന്ത് പക്ഷെ?"

"സിസ്റ്റർ ഫോണിൽ സംസാരിക്കുന്നത്. ഞങ്ങൾ കേട്ടു. സോറി. അതിന് പരിഹാരം ഞാൻ ഇപ്പോൾ ചെയ്യാം. "

"നിങ്ങൾക്ക് കാണാൻ ഒരുപാട് ഡോക്ടർമാർ ഇല്ലേ ? അവരെ ആരെയെങ്കിലും കണ്ടാൽ പോരെ. "

"ഞങ്ങൾക്ക് കാണാൻ ഡോക്ടർമാർ ഒരു പാട് ഉണ്ട് . എന്നാൽ സിസ്റ്ററെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ സിസ്റ്റർ ഇങ്ങനെ ഫോണിൽ കൂടി സംസാരിക്കേണ്ടി വരില്ലായിരുന്നല്ലോ?

സിസ്റ്റർക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അതു പറ "

"ഇല്ല കഴിയില്ല. " സിസ്റ്റർ ഫോണിൽ പറഞ്ഞത് ഉണ്ണി കേട്ടത്തിലുള്ള ചമ്മലും. കടം വീട്ടൻ പറ്റാത്തത്തിലുള്ള ദേഷ്യവും സിസ്റ്ററുടെ മുഖത്തു ഉണ്ടായിരുന്നു.

"വാ അമ്മൂ. നമുക്ക് വേറെ ഏതെങ്കിലും ഡോക്ടറെ കാണാം. "

ഉണ്ണി തിരിഞ്ഞു നടക്കാൻ നോക്കി.

"ഒരു നിമിഷം ഒന്ന് നിന്നെ. നിങ്ങൾ കാര്യമായി തന്നെ പറയുന്നതാണോ. കൂടിയാൽ നാനൂർ രൂപ

💬 Comments

View all comments