Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 9 [ഏകൻ]
"ഏട്ടാ ഏട്ടൻ പണ്ട് മുതൽ ഇവിടെ തന്നെയാണോ താമസിച്ചത് "? അമ്മൂസ് ചോദിച്ചു.
"പണ്ട് മുതൽ എന്നു പറഞ്ഞാൽ ശരിയാവില്ല. പണ്ട് ഇവിടെ താമസിച്ചിരുന്നു. ഒരു പതിമൂന്നോ പതിനാലോ വയസ്സുവരെ. അന്ന് ഈ വീടില്ല. ഇത് ഞാൻ പിന്നീട് പണിയിച്ചതാ. ഇവിടെ പഴയൊരു തറവാട് ഉണ്ടായിരുന്നു. ആ തറവാട്ടിൽ മുൻകോപക്കാരനായ ഒരു കാരണവരും.
അദ്ദേഹത്തിന് ഒരു മകൾ ഉണ്ടായിരുന്നു. എന്റെ അമ്മാളൂട്ടി. എനിക്ക് ജീവനായിരുന്നു അവൾ. അവളെ സ്വന്തമാക്കാൻ വേണ്ടിയാണ് ഞാൻ ആദ്യം നാടുവിട്ടു പോയത് . പണം ഉണ്ടാക്കി തിരിച്ചുവരാൻ.
തിരിച്ചുവന്നപ്പോഴേക്കും എന്റെ എന്റെ വെണ്ണിലാ ചന്ദന കിണ്ണവും മുങ്ങിത്താണു പോയിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും. അവളുടെ മുഖം പോലും ഓർത്തെടുക്കാൻ കഴിയാത്ത വണ്ണം മനസ്സിൽ നിന്നും മാഞ്ഞുപോയി. എങ്കിലും അന്ന് മായ മോളെ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു വിങ്ങൽ പോലെ ... മായ മോളെ കൈവിട്ട് കളയാൻ തോന്നിയില്ല.. എന്റെ പഴയ അമ്മളൂട്ടിയുടെ ഛായ പോലെ. മറന്നു പോയ മുഖം ഓർമിച്ചെടുക്കാൻ ശ്രമിച്ചു.
എന്റെ അമ്മുസിനെ കണ്ടപ്പോഴും. എനിക്ക് അവളുടെ ഓർമ്മയുണ്ടായി. മായ മോളെ കണ്ടപ്പോൾ അവളുടെ ഓർമ്മകൾ മാത്രമാണ് വന്നതെങ്കിൽ. അമ്മൂസിനെ കണ്ടപ്പോൾ അവൾ തന്നെ എന്റെ അടുത്ത് വന്നത് പോലെ ആണ് എനിക്ക് തോന്നിയത്. അതുപോലെ മീര മോളേയും എനിക്ക് വലിയ ഇഷ്ട്ടം തോന്നി. അതാ അന്ന് അമ്മൂസിനെ കൂടെ ഏട്ടൻ കൂടെ കൂട്ടിക്കോ എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിക്കാതെ ഞാൻ
അമ്മൂസിനെ എനിക്ക് വേണം എന്ന് പറഞ്ഞു വന്നത്. അല്ലാതെ എനിക്ക് ... ഞാൻ ഒരു.."
ഉണ്ണി
💬 Comments
View all comments