0%

Chapter Title : അച്ചായന്റെ കുടുംബം എന്റെയും 1 [Sid Jr]

പോയ നമ്മളെ ഒക്കെ മറക്കോ...?"

"പിന്നെ എന്റെ കുട്ടുനെ മറക്കാനോ.... രാത്രി വിളിക്കണേ...."

"ഹ്മ്മ് ബൈ ലവ് യു...."

അവളുടെ ചുണ്ടിൽ ചേർത്തൊരു ഉമ്മ കൊടുത്ത് ഞാൻ അവളുടെ വീട്ടിൽ നിന്നിറങ്ങി. സമയം ഉച്ച കഴിഞ്ഞു. പുറത്തെ എന്റെ ബ്ലാക്ക് എന്റെവോർ എടുത്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു.കഴിഞ്ഞ ആഴ്ച്ച മുഴുവനും കുറച്ചു ബിസി ആയിരുന്നു. അച്ചായൻ അറിയാതെ നടത്തുന്ന കുറച്ചു സൈഡ് ബിസിനസ്സുകൾ ഉണ്ട്. ക

ള്ളും കഞ്ചാവും ഒന്നും അല്ല. കുറച്ചു പൈസടെ ഇടപാടുകൾ.കള്ള പണം എടപ്പാടുകൾ അച്ചായന് അറിയാം. ഇത് കള്ള നോട്ട് ഇടപാട്. അച്ചായന് വലം കൈ ഞാൻ എന്ന പോലെ എനിക്ക് വലം കൈ ഒരാൾ ഉണ്ടായിരുന്നു. വിഷ്ണു. എന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട്. അവനായിരുന്നു എന്റെ എല്ലാ ഇടപാടുകളുടെയും ആണികല്ല്.

അതുപോലെ ബിസിനസ്സിൽ ഇടക്ക് ഒക്കെ ഉണ്ടാവുന്ന ഉരസലുകളിൽ ചേർത്ത് നിക്കാൻ ഒരു ചെറിയ ഗുണ്ട സെറ്റപ്പ് ഒക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു.

എല്ലാം മാനേജ് ചെയ്ത് പൊന്നത് ഞാൻ ആയിരുന്നു. കഴിഞ്ഞ ആഴ്ച്ച 10 കൊടിയോളം രൂപേടെ നോട്ടുകൾ കടത്തി. ഒരു രണ്ട് ബാക്കി ഉണ്ട്. ഇതെല്ലാം അച്ചായൻ അറിഞ്ഞാ എല്ലാം തീരും കർത്താവെ.

ഓരോന്ന് ഓർത്ത് ഞാൻ വീട്ടിൽ എത്തി.അച്ചായന്റെ മാളിക. പുറത്ത് അച്ചായന്റെ ഡ്രൈവർ ജോസേട്ടൻ അച്ചായന്റെ ഇ ക്ലാസ് ബെൻസ് തുടച്ച് ഇടുന്നുണ്ടായിരുന്നു.

"ജോസേട്ടോ എന്തായ്...."

"അഹ്... നീ വന്നോ, അച്ചായൻ നിന്നെ അന്വേഷിക്കുന്നുണ്ടായി..."

"അഹ് എന്നെ വിളിച്ചിരുന്നു. എന്താ പരിപാടി....?"

"മലപ്പുറത്ത് ഏതോ സ്ഥലത്തിന്റെ കാര്യത്തിന് പോണമെന്ന് പറഞ്ഞു. ദേ ഇറങ്ങാൻ നിക്കാണ്...."

"ഹ്മ്മ്....മിയടെ

💬 Comments

View all comments